തിരുവനന്തപുരം; ആശാവര്‍ക്കര്‍ മാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന സമീപനം തനി കാടത്തരം. കോണ്‍ഗ്രസ് നേതാക്കള്‍ തിരുവനന്തപുരം ഇരുപത് ദിവസത്തിലധികമായി സമരം നടത്തുന്ന ആശാവര്‍ക്കര്‍മാരുടെ സമരപ്പന്തല്‍ പൊളിച്ചു നീക്കിയ സര്‍ക്കാര്‍ നടപടി അങ്ങേയറ്റം അപലപനീയമാണ. ഇതിനെതിരെ ഡിസിസിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട്ട് നടന്ന പ്രതിഷേധയോഗം മുന്‍ കെപിസിസി പ്രസിഡന്റ്‌കെ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
ആശാവര്‍ക്കര്‍മാര്‍ക്ക് മൂന്ന് മാസത്തെ വേതനം കുടിശ്ശികയായി നിലവില്‍ ഉണ്ട്. അത് നല്‍കാതെ സമരത്തെ പരാജയപ്പെടുത്താനാണ് സര്‍ക്കാര്‍ നീക്കം. കേന്ദ്രം പണം തന്നിട്ടാണോ പി.എസ്.സി മെമ്പര്‍മാരെ ശമ്പളം കൂട്ടിയതെന്ന് മുരളീധരന്‍ ചോദിച്ചു. കെ.വി. തോമസിനും അഞ്ച് ലക്ഷം ഓണറേറിയം 10 ലക്ഷം മാക്കി 'പാവപ്പെട്ട ആശാ വര്‍ക്കര്‍ കൊടുക്കാന്‍ പണമില്ല. ആശാവര്‍ക്കര്‍മാരുടെ സമര പന്തല്‍ പൊളിച്ചത് നികൃഷ്ടവും അങ്ങേയറ്റം അപരപനീയവുമായി നടപടിയാണ്.
ജനങ്ങളെ വെറുപ്പിക്കുന്നതിന് ഡോക്‌റേറ്റ് എടുത്ത ആളാണ് പിണറായിയെന്നും, ആശാവര്‍ക്കര്‍മാര്‍ക്ക് കോണ്‍ഗ്രസും യു.ഡി.എഫും സംരക്ഷണം നല്‍കും.ആശാവര്‍ക്കര്‍മാരുടെ സമരത്തെക്കുറിച്ച് സാംസ്‌കാരിക നയകര്‍ പ്രതികരിക്കാത്തത് അത്ഭുതപ്പെടുത്തുന്നതാണെന്ന് മുരളീധരന്‍ പറഞ്ഞു. ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡണ്ട് അഡ്വ കെ പ്രവീണ്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
എം. കെ രാഘവന്‍ എം.പി, .പി.സി.സി ജനറല്‍ സെക്രട്ടറിമാരായ അഡ്വ കെ ജയന്ത് , അഡ്വ പി എം നിയാസ് കെ.പി.സി സി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ .സുബ്രമണ്യന്‍, കെ.സി അബു പി.എം അബ്ദുറഹ്‌മാന്‍, ഗൗരി പുതിയേടത്ത്, രാജേഷ് കീഴരിയൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
The Asha workers were shown complete quagmire and the Congress staged a protest dharna