കൊയിലാണ്ടി: ചെങ്ങോട്ട്കാവ് മേല്‍പ്പാലത്തിന് മുകളില്‍ ബസ്സും ഇന്നോവയും കൂട്ടിയിടിച്ച് അപകടം. ഇന്ന് രാവിലെ ഏഴുമണിയോടെ കൂടിയാണ് അപകടം. ആര്‍ക്കും പരിക്കില്ല. കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന എത്തി ഹൈഡ്രോളിക് കട്ടര്‍ ഉപയോഗിച്ചാണ് കാറിന്റെ ടയറില്‍ കുടുങ്ങിക്കിടന്ന ബസ്സിന്റെ ബംപര്‍ വേര്‍പെടുത്തിയത്.
ബസ്സും ഇന്നോവയും കുടുങ്ങിക്കിടന്നത് കാരണം ഏറെനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു. വിവരം കിട്ടിയതിനെ തുടര്‍ന്ന് േെഗ്രഡ് എഎസ്ടിഒ മജീദിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ ജിനീഷ് കുമാര്‍, ഇ.എം. നിധിന്‍ പ്രസാദ്, പി.എം. ബബീഷ്, ഷാജു, പി. സജിത്ത്, ഹോം ഗാര്‍ഡ്മാരായ കെ.പി. രാജേഷ്, സുജിത്ത് എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടു.
Bus and Innova collide on Chengottukav flyover