കേരള ജനതയെ പട്ടിണിയിലേക്കു നയിക്കുന്ന ഭരണമാണ് പിണറായി നടത്തുന്നത്; പാറക്കല്‍ അബ്ദുള്ള

 കേരള ജനതയെ പട്ടിണിയിലേക്കു നയിക്കുന്ന ഭരണമാണ് പിണറായി നടത്തുന്നത്; പാറക്കല്‍ അബ്ദുള്ള
Apr 5, 2025 02:27 PM | By Theertha PK

മണിയൂര്‍: പിണറായി സര്‍ക്കാര്‍ നികുതി കുത്തനെ കൂട്ടിയും വിലക്കയറ്റം കൊണ്ടും കേരള ജനതയെ ബുദ്ധിമുട്ടിക്കുകയാണ്. സമസ്ത മേഖലയിലും ഭരണപരാജയം മാത്രമാണ് നേട്ടമായി പറയാനുള്ളത്. പഞ്ചായത്തിന്റെ ഫണ്ടുകള്‍ വെട്ടിച്ചുരുക്കി വികസന മുരടപ്പിലേക്ക് നയിക്കുകയാണ്. പിണറായി ഗവണ്‍മെന്റിന്റെ ധൂര്‍ത്തിന് കുറവൊന്നും വരുത്താതെ പാവപ്പെട്ട തൊഴിലാളികളുടെ ക്ഷേമനിധി പെന്‍ഷന്‍ പോലും കൊടുക്കാതെയും ആശാവര്‍ക്കര്‍മാരുടെ സമരം കണ്ടില്ലെന്നു നടിച്ച് തൊഴിലാളി ദ്രോഹ നടപടിയുമായാണ് പിണറായി വിജയന്‍ മുന്നോട്ട് പോകുന്നത്.

കേരള ജനതയെ പട്ടിണിയിലേക്കു നയിക്കുന്ന ഭരണമാണ് പിണറായിയുടേത്. പഞ്ചായത്തുകളുടെ ഫണ്ട് വെട്ടികുറയ്ക്കുകയും പഞ്ചായത്ത് രാജ് സംവിധാനം വികലമാക്കുകയും ചെയ്യുന്ന നടപടിക്കെതിരെ യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന രാപ്പകല്‍ സമരത്തിന്റെ ഭാഗമായി മണിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ തുറശ്ശേരിമുക്കില്‍ നടത്തിയ രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചടങ്ങില്‍ പി.സി ഷീബ അദ്ധ്യക്ഷത വഹിച്ചു. കളരിക്കല്‍ അമ്മത്, പി.എം.അബുബക്കര്‍, അച്ചുതന്‍ പുതിയേടുത്ത്, സി.വി.അജിത്ത്, മുഹമ്മദലി പി.ടി.കെ, സി.പി വിശ്വനാഥന്‍, ശ്രീധരന്‍ തുളസി, അബ്ദുള്‍റസാഖ്.ടി, ഹമീദ്.എം.കെ, മനോജ്.എം.പി,അശറഫ്ചാലില്‍, കുഞ്ഞബ്ദുള്ള.പി, ശ്രീധരന്‍ കോട്ടപ്പള്ളി, ശൈലജ, ആയിഷ നടുക്കണ്ടി, ഷഹബത്ത്ജൂന, ഒ.പി.പ്രമീള തുടങ്ങിയവര്‍ സംസാരിച്ചു.



Pinarayi is running a government that is leading the people of Kerala to starvation; Parakkal Abdullah

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






Entertainment News





https://koyilandy.truevisionnews.com/ //Truevisionall