---
title: " കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി;  ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു"
english_title: "Koyilandy Taluk Homeopathic Hospital; Candidates are invited"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/281235/koyilandy-taluk-homeopathic-hospital-candidates-are-invited"
published_at: "2025-04-04T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67ef8c1977b90_medicallllll.jpg"
keywords: []
---

#  കൊയിലാണ്ടി താലൂക്ക് ഹോമിയോ ആശുപത്രി;  ഉദ്യോഗാര്‍ത്ഥികളെ ക്ഷണിക്കുന്നു

> **Lead Summary:** **കൊയിലാണ്ടി;** താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍ അടിസ്ഥാനത്തില്‍), സ്റ്റാഫ് നഴ്‌സ് (താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

## Article Content

**കൊയിലാണ്ടി;** താലൂക്ക് ഹോമിയോ ആശുപത്രിയില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ (കാരുണ്യ പാലിയേറ്റീവ് കെയര്‍ പദ്ധതി എന്‍എഎം) (കാരാര്‍ അടിസ്ഥാനത്തില്‍), സ്റ്റാഫ് നഴ്‌സ് (താത്കാലിക ദിവസവേതനാടിസ്ഥാനത്തില്‍) എന്നീ തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നു.

എഎന്‍എം/ജിഎന്‍എം വിത്ത് എംഎസ് ഓഫീസ് എന്നീ യോഗ്യതയുള്ളവര്‍ക്ക് മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കര്‍ തസ്തികയിലേക്കും (ശമ്പളം- 15000 രൂപ, പ്രായം 2025 ഏപ്രില്‍ ഒന്നിന് 40 വയസ്സ് കവിയരുത്), ജിഎന്‍എം/ബിഎസ് സി യോഗ്യതയുള്ളവര്‍ക്ക് (വേതനം ദിവസം 780 രൂപ) സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്കുമുള്ള ഇന്റര്‍വ്യുവില്‍ പങ്കെടുക്കാം.

ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ എട്ടിന് രാവിലെ 10 മണിക്ക് കൊയിലാണ്ടി ഗവ: താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നടക്കുന്ന ഇന്റര്‍വ്യുവില്‍ വയസ്സ്, യോഗ്യത മേല്‍വിലാസം, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം എത്തണമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446314406 എന്ന നംമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/281235/koyilandy-taluk-homeopathic-hospital-candidates-are-invited)