പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് അപകടം; പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

 പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് അപകടം; പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം
Apr 3, 2025 04:54 PM | By Theertha PK

പേരാമ്പ്ര: പേരാമ്പ്രയില്‍ ബസ് ബൈക്കിലിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. ഇന്ന് ഉച്ചക്ക് 2 മണിയോടെ ആണ് സംഭവം. കോഴിക്കോട് നിന്നും കുറ്റ്യാടി വഴി നാദാപുരത്തേക്ക് പോവുകകയായിരുന്ന സേഫ്റ്റി ബസ് ആണ് പേരാമ്പ്ര സെന്റ് ഫ്രാന്‍സിസ് ചര്‍ച്ചിന് സമീപത്ത് വെച്ച് ബൈക്കില്‍ ഇടിച്ച് അപകടമുണ്ടായത്.

മുളിയങ്ങല്‍ ചെക്യലത്ത് റസാക്കിന്റെ മകന്‍ ഷാദില്‍ (19) ആണ് മരിച്ചത്. ഷാദില്‍ സഞ്ചരിച്ച ബുള്ളറ്റ് ബൈക്കിനു പുറകില്‍ ബസ് ഇടിക്കുകയായിരുന്നു. ഉടന്‍ പേരാമ്പ്ര ഇഎംഎസ് സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ബസ് അമിത വേഗതയില്‍ ആയിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. പേരാമ്പ്ര ഡിഗ്‌നിറ്റി കോളജില്‍ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ഥിയാണ് ഷാദില്‍. പരീക്ഷ എഴുതി വീട്ടിലേക്കു പോകും വഴിയാണ് അപകടം ഉണ്ടായത്. ഇടിച്ച ശേഷം 10 മീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച ശേഷം ആണ് ബസ് നിന്നത് എന്നും നാട്ടുകാര്‍ പറഞ്ഞു.





Student dies tragically after bus hits bike in Perambra on way home after exams

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall