പയ്യോളി; പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനത്തായ ആനന്ദത്തിൽ ബാലൻ ആണ് മരിച്ചത്. അറുപത് വയസ്സായിരുന്നു.
ഇന്ന് രാവിലെ വീടിനുള്ളിൽ കമിഴ്ന്നു വീണ തരത്തിലാണ് മൃതദേഹം കണ്ടത്. നെറ്റിയിൽ മുറിവ് പറ്റിയിട്ടുണ്ട്. ഇന്നലെ ബാലൻ തനിച്ചായിരുന്നു വീട്ടിലുണ്ടായിരുന്നത്. ഭാര്യ ബന്ധുവീട്ടിലായിരുന്നു. തിരിച്ച് വീട്ടിലെത്തി വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽക്കാരെ വിളിച്ച് നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടത്. പയ്യോളി പൊലീസ് എത്തി നടപടിക്രമങ്ങൾക്കുശേഷം മൃതദേഹം പോസ്റ്റുമോർട്ടം നടപടികൾക്കായി മാറ്റും.
Payyoli; Elderly man found dead inside house