വടകര : സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പേശിബലം ഉപയോഗിച്ച് സിപിഎം സഹകരണ സ്ഥാപനങ്ങള്‍ പിടിച്ചെടുക്കുകയാണ്. സഹകരണ മേഖലയെ അഴിമതിയുടെ കേന്ദ്രമാക്കി സി പി എം മാറ്റി. പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന പി രാഘവന്‍ മാസ്റ്ററുടെ രണ്ടാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് വടകരയില്‍ നടന്ന അനുസ്മരണ സമ്മേളനവും എന്‍ സുബ്രഹ്‌മണ്യന്‍ സഹകാരി മിത്ര അവാര്‍ഡ് സമര്‍പ്പണവും നടത്തി സംസാരിക്കുകയായിരുന്നു മുല്ലപ്പള്ളി.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയില്‍ സഹകരണ മേഖലക്കുള്ള പങ്ക് അതിവിപുലമാണ്. രാജ്യത്തെ ജനങ്ങളുടെ ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഏറ്റവും സുപ്രധാനമായ പ്രസ്ഥാനമാണ് സഹകരണം. സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്ത് ഇന്ത്യയിലെ കോര്‍പ്പറേറ്റ് ഭീമന്മാര്‍ക്ക് തഴച്ചു വളരുന്നതിനുള്ള സാഹചര്യം ഒരുക്കി കൊടുക്കുന്നതില്‍ ആണ് കേന്ദ്രഭരണ കൂടം ഇപ്പോള്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
കേരളം കുറ്റകൃതങ്ങളുടെ കാര്യത്തില്‍ യുപി കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്താണ്. കഴിഞ്ഞ ഒമ്പത് വര്‍ഷത്തെ പിണറായി ഭരണം മയക്കുമരുന്ന് ലോബിയുടെയും കുറ്റവാളിക്കളുടെ താവളമായി കേരളം മാറി. സംസ്ഥാനത്ത് വിവിധ വിഷയങ്ങളില്‍ സിപിഎം ബിജെപി കക്ഷികള്‍ അങ്ങോട്ടും ഇങ്ങോട്ടുംഎതിര്‍പ്പ് പറയുന്നത് രാഷ്ടീയ നാടകമാണെന്നും ഇരുവരും തമ്മിലുള്ള അന്തര്‍ധാര സജിവമാണെന്നും അദ്ദേഹം പറഞ്ഞു. ഈ അന്തര്‍ധാര സജിവമാക്കാനാണ് സംസ്ഥാന ഗവര്‍ണറും രാജിവ് ചന്ദ്രശേഖറും നീക്കങ്ങള്‍ നടത്തുന്നത്. പി രാഘവന്‍ മാസ്റ്റര്‍ എന്നും നിലപാടുകളില്‍ ഉറച്ചു നിന്ന ആശയ ദൃഢതയുള്ള നേതാവായിരുന്നുവെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.
പി രാഘവന്‍ മാസ്റ്ററുടെ നാമധേയത്തിലുള്ള സഹകാരി മിത്ര അവാര്‍ഡിന് എന്തുകൊണ്ടും അര്‍ഹതയുള്ള വ്യക്തിയാണ് സുബ്രഹ്‌മണ്യന്‍. നഷ്ടത്തില്‍ കൂപ്പുകുത്തിയ ഒരു സഹകരണ സ്ഥാപനത്തെ ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ ഒരു സഹകരണ ബാങ്കായി മാറ്റുന്നതിന്റെ പിന്നില്‍ സുബ്രഹ്‌മണ്യന്റെ നിദാന്തമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു. ചടങ്ങില്‍ അനുസ്മരണ സമിതി ചെയര്‍മാന്‍ അഡ്വ. ഐ മൂസ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡണ്ട് കെ പ്രവീണ്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അവാര്‍ഡ് ജേതാവ് എന്‍ സുബ്രഹ്‌മണ്യന്‍. ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ശശിധരന്‍ കരിമ്പനപാലം, ബാബു ഒഞ്ചിയം, കളത്തില്‍ പീതാബരന്‍, പി അശോകന്‍, രവീഷ് വളയം, പി ബാബുരാജ്, ഇ.കെ ശീതള്‍ രാജ്, സനൂജ് കുറുവട്ടൂര്‍, പി.കെ ദാമുമാസ്റ്റര്‍, മോഹനന്‍ പാറക്കടവ്, പി.പി രാജന്‍, രമേശ് നോച്ചാട്, തേറത്ത് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.
CPM is looting cooperative institutions in the state: Mullappally Ramachandran