കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് പഠനമുറി ഗുണഭോക്താക്കളുടെ സംഗമം നടത്തി. ബ്ലോക്ക് വിപണന കേന്ദ്രം ഹാളില്‍ നടന്ന ചടങ്ങ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് ഉദ്ഘാടനം ചെയ്തു.
ക്ഷേമകാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിന്ദു സോമന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി ചെയര്‍മാന്‍ കെ അഭിനീഷ്, മെമ്പര്‍മാരായ ഇ.കെ ജുബീഷ്, ഷീബ ശ്രീധരന്‍, ടി.എം രജില തുടങ്ങിയവര്‍ സംസാരിച്ചു. ചടങ്ങില്‍ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ വിചിത്ര പദ്ധതി വിശദീകരണം നടത്തി.
Beneficiary meeting organized under the auspices of the Scheduled Caste Development Department