മൂടാടി ; ഒരു ലക്ഷത്തി തൊണ്ണൂറായിരം രൂപ വാര്‍ഷിക ബഡ്ജറ്റ് പ്രഖ്യാപിച്ച ഇടതുപക്ഷ ഗവണ്‍മെന്റ് ആശാപ്രവര്‍ത്തകരോട് കാണിക്കുന്ന സമീപനം തികച്ചും ജനാധിപത്യവിരുദ്ധമാണ്. ഒരു മാസം 31 കോടി രൂപ അനുവദിച്ചു കഴിഞ്ഞാല്‍ ആശാപ്രവര്‍ത്തകരുടെ പ്രയാസങ്ങള്‍ ഒരു പരിധി വരെ പരിഹരിക്കുവാന്‍ കഴിയും. ഇത് അനുവദിക്കാതെ പരസ്പരം പഴിചാരി ഒളിച്ചു കളിക്കുകയാണ് ഇരു ഗവണ്‍മെന്റുകളും ആരോഗ്യ വകുപ്പും ചെയ്യുന്നത്. ഇത് തൊഴിലാളിവിരുദ്ധ നിലപാടാണ് വി.പി. ദുല്‍ഖിഫില്‍ ചൂണ്ടികാട്ടി.
സമരം ചെയ്യുന്നവരെ അവഗണിക്കാതെ, അവര്‍ ഉന്നയിക്കുന്ന ന്യായമായ ആവശ്യങ്ങള്‍ നടപ്പിലാക്കുകയാണ് നാഴികക്ക് നാല്പതുവട്ടം തൊഴിലാളി സര്‍ക്കാര്‍ എന്ന് ഊറ്റം കൊള്ളുന്ന സംസ്ഥാന ഗവണ്‍മെന്റ് ചെയ്യേണ്ടത്. സര്‍ക്കാരിന്റെ പ്രത്യേകിച്ച് ആരോഗ്യ വകുപ്പിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വീഴ്ചവരുത്താതെ ഏറ്റെടുത്ത് നടത്തുന്ന ആശാപ്രവര്‍ത്തകരുടേയും അങ്കണവാടി ജീവനക്കാരുടേയും അതിജീവന സമരത്തെ കണ്ടില്ലെന്ന് നടിച്ചാല്‍ അതിന്റെ പ്രത്യാഘാതം ശക്തമായിരിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന ജനറല്‍ സെക്രട്ടറിയും ജില്ലാപഞ്ചായത്ത് മെമ്പറുമായ വി.പി. ദുല്‍ഖിഫില്‍ പറഞ്ഞു.
മൂടാടി മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റി ആശാവര്‍ക്കര്‍മാരുടെയും അങ്കണവാടി ജീവനക്കാരുടെയും സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് മൂടാടി പഞ്ചായത്ത് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തില്‍ മൂടാടി മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാമകൃഷ്ണന്‍ കിഴക്കയില്‍ അധ്യക്ഷത വഹിച്ചു. പപ്പന്‍ മൂടാടി, എടക്കുടി ബാബു മാസ്റ്റര്‍, രൂപേഷ് കൂടത്തില്‍, കൂരളി കുഞ്ഞമ്മത്, പി.വി.കെ അഷറഫ്, നെല്ലിമഠം പ്രകാശന്‍, പൊറ്റക്കാട് രാമകൃഷ്ണന്‍, രജിസജേഷ്, കെ.വി.കെ.സുബൈര്‍, പ്രജീഷ് തുടങ്ങിയവര്‍ സംസാരിച്ചു. സി.കെ. മുരളീധരന്‍, മുകുന്ദന്‍ ചന്ദ്രകാന്തം, പ്രേമന്‍ പ്രസാദം, ഭാസ്‌കരന്‍, കൃഷ്ണന്‍, രാഘവന്‍ പുതിയോട്ടിന്‍, ജലീല്‍, സരീഷ്, അസ്‌ലം, സരോജിനി, നാരായണി, സുജാത, മിനി, നിഷ, റഫീക്ക്, സന്തോഷ് ബാബു തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
The Asha workers' strike is the latest example of the government's anti-worker approach; VP Dulkhifil