കൊയിലാണ്ടി ; സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനും, അതിക്രമങ്ങള്‍ക്കുമെതിരെ കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടേയും, ക്യു ബ്രഷ് കൊയിലാണ്ടിയുടെയും നേതൃത്വത്തില്‍ ചിത്രകാരന്മാരുടെ പ്രതിരോധം സംഘടിപ്പിച്ചു. ടി.എല്‍.എസ്.സി സെക്രട്ടറി ദിലീപ് കാരയാട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൊയിലാണ്ടി നഗരസഭാ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപാട്ട് ചടങ്ങ് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
ടി.എല്‍.എസ്.സി ചെയര്‍മാന്‍/ജില്ലാ ജഡ്ജ്, നൗഷാദലി കെ, സബ് ജഡ്ജ് വിശാഖ് വി.എസ്, മുന്‍സിഫ് കുമാരി രവീണ നാസ്, മജിസ്‌ട്രേറ്റ് അജി കൃഷ്ണന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ക്യൂബ്രഷ് സെക്രട്ടറി സായ്പ്രസാദ് ചിത്രകൂടം നേതൃത്വം നല്‍കിയ പരിപാടിയില്‍ ചിത്രകാരന്മാരായ ദിനേഷ് നക്ഷത്ര, ശിവാസ് നടേരി, ഹംസത്ത് പാലക്കില്‍, അനുപമ, മിത്ര, സിഗ്‌നി ദേവരാജ്, റഹ്‌മാന്‍ കൊഴുക്കല്ലൂര്‍, റിയ അനൂപ്, സുബാസി, സജീവ് കീഴരിയൂര്‍, എന്നീ കലാകാരന്മാര്‍ ചിത്രരചന നടത്തി.
Painters' resistance against the spread of drug addiction.