കാപ്പാട്: മുനമ്പത്ത് താവണ്ടി ശ്രീ ഭഗവതി ക്ഷേത്ര തിറമഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര കമ്മിറ്റി ഇഫ്താര്‍ മീറ്റ് നടത്തി. ബ്ലോക്ക് പഞ്ചായത്ത്പ്രസിഡന്റ് പി.ബാബുരാജ്, പഞ്ചായത്ത് പ്രസിഡന്റ് സതികിഴക്കയില്‍, എം. പി. ശിവാനന്ദന്‍, സിന്ധു സുരേഷ്, റഷീദ് വെങ്ങളം, അബ്ദുള്ളക്കോയ വലിയാണ്ടി, ഷരീഫ് മാസ്റ്റര്‍, റസീന ഷാഫി, മമ്മത് കോയ, സുധ, അതുല്യ ബൈജു, അജ്‌നഫ് കാച്ചിയില്‍, അബൂബക്കര്‍ കാപ്പാട്, നാസര്‍ കാപ്പാട്, എം. നൗഫല്‍, സുനിലേശന്‍ കൊയിലാണ്ടി തുടങ്ങിയവര്‍ പങ്കെടുത്തു.
ജാതിമത രാഷ്ട്രീയ ഭേദമന്യേ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒന്നിപ്പിക്കുന്ന ഇത്തരം സംരംഭങ്ങള്‍ സമൂഹത്തില്‍ ഐക്യവും സൗഹാര്‍ദവും വര്‍ധിപ്പിക്കുമെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.
Munambath Thawandi Sree Bhagavathy Temple Thiramahotsavam; Temple Committee organizes Iftar meet