മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നു

മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നു
Mar 25, 2025 11:18 AM | By Theertha PK

തിരുവനന്തപുരം; മയക്കുമരുന്നിനെതിരായ ക്യാമ്പയിന്റെ ഭാഗമായി നിയമസഭാ മന്ദിരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഉന്നത തലയോഗം ചേര്‍ന്നു. ലഹരി വിപത്തിനെ ചെറുക്കാന്‍ എല്ലാ വിഭാഗം ജനങ്ങളെയും വിവിധ വകുപ്പുകളെയും സ്ഥാപനങ്ങളെയും ഏകോപിപ്പിച്ച് അതിശക്തമായ ക്യാമ്പയിന് സര്‍ക്കാര്‍ നേതൃത്വം നല്‍കും. നിലവിലുള്ള എല്ലാ ക്യാമ്പയിനുകളും സംയോജിപ്പിച്ച് ഏപ്രില്‍ മുതല്‍ അതിവിപുലമായ ലഹരി വിരുദ്ധ ക്യാമ്പയിന്‍ നടപ്പാക്കും. ഈ മാസം 30ന് വിദഗ്ധരുടെയും വിദ്യാര്‍ത്ഥി-യുവജന സംഘടനകളുടെയും സിനിമ-സാംസ്‌കാരിക-മാധ്യമ മേഖലകളിലെ സംഘടനകളുടെയും അധ്യാപക-രക്ഷാകര്‍തൃ സംഘടനകളുടെയും യോഗം ചേര്‍ന്ന് കര്‍മ്മപദ്ധതി തയ്യാറാക്കും.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ രൂപരേഖ തയ്യാറാക്കാനായി വിവിധ വകുപ്പുകള്‍ ചേര്‍ന്ന സമിതി രൂപീകരിക്കും. എല്‍.പി ക്ലാസുകള്‍ മുതല്‍ തന്നെ ലഹരി വിരുദ്ധ ബോധവത്ക്കരണം തുടങ്ങണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. കുട്ടികളെ കായിക രംഗത്ത് ആകര്‍ഷിക്കാന്‍ കൂടുതല്‍ പരിപാടികള്‍ സംഘടിപ്പിക്കണം. ഹോസ്റ്റലുകളും പൊതു ഇടങ്ങളും ലഹരി മുക്തമാണെന്ന് ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളണം, പരിശോധന കര്‍ശനമാക്കണം, പോലീസിന്റെയും എക്സൈസിന്റെയും എന്‍ഫോഴ്സ്മെന്റ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വ്യാപിപ്പിക്കണം.

ലഹരി വില്‍പ്പന നടത്തുന്ന കടകള്‍ അടച്ചുപൂട്ടുന്നതിനുള്ള നടപടി തദ്ദേശ സ്വയംഭരണ വകുപ്പ് കൈക്കൊള്ളണം. മയക്കുമരുന്ന് സാന്നിധ്യം കണ്ടെത്താനുള്ള ആധുനിക ഉപകരണങ്ങള്‍ വാങ്ങണം. സ്നിഫര്‍ ഡോഗ് സാന്നിധ്യം വര്‍ദ്ധിപ്പിക്കണം. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളിലെ പോലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട് നടപടികളിലേക്കു നീങ്ങണം. ഓണ്‍ലൈന്‍ ലഹരി വ്യാപാരം തടയാനുള്ള നടപടികള്‍ ശക്തമാക്കും. എയര്‍പോര്‍ട്ട്, റെയില്‍വേ, തുറമുഖം എന്നിവ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കണം. അതിര്‍ത്തികളിലെ പോലീസ് പരിശോധന ശക്തമാക്കണം. കൊറിയറുകള്‍, പാഴ്സലുകള്‍, ടൂറിസ്റ്റ് വാഹനങ്ങള്‍ തുടങ്ങി കേരളത്തിന്റെ അതിര്‍ത്തിയിലേക്ക് കടന്നുവരുന്ന വാഹനങ്ങള്‍ പരിശോധനയ്ക്ക് വിധേയമാക്കും.


വിവിധ വകുപ്പുകള്‍ നടപ്പാക്കിവരുന്ന ലഹരി വിരുദ്ധ പദ്ധതികള്‍ മന്ത്രിമാര്‍ വിശദീകരിച്ചു യോഗത്തില്‍ മന്ത്രിമാരായ സജി ചെറിയാന്‍, എം ബി. രാജേഷ്, ഒആര്‍ കേളു, ആര്‍ ബിന്ദു, വി അബ്ദുറഹ്‌മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ എ ജയതിലക്, കെആര്‍ ജ്യോതിലാല്‍, സംസ്ഥാന പൊലീസ് മേധാവി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, എഡിജിപിമാരായ മനോജ് എബ്രഹാം, പി വിജയന്‍, എക്സൈസ് കമ്മീഷണര്‍ മഹിപാല്‍ യാദവ് തുടങ്ങിയവര്‍ പങ്കെടുത്തു.





A high-level meeting was held under the leadership of Chief Minister Pinarayi Vijayan as part of the campaign against drugs.

Next TV

Related Stories
പയ്യോളി;  വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

Apr 1, 2025 03:04 PM

പയ്യോളി; വീടിനുളളില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി

പള്ളിക്കര പൊന്നാരിപ്പാലത്തിനടുത്ത് വയോധികനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എടവനത്തായ ആനന്ദത്തിൽ ബാലൻ ആണ് മരിച്ചത്. അറുപത്...

Read More >>
 സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

Apr 1, 2025 12:01 PM

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണ് : മുല്ലപ്പള്ളി രാമചന്ദ്രന്‍

സിപിഎം സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളെ കൊളളയടിക്കുകയാണെന്ന് മുന്‍ കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. പേശിബലം ഉപയോഗിച്ച്...

Read More >>
കൊഴിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം  [എന്‍എബിഎച്ച്]

Apr 1, 2025 11:37 AM

കൊഴിലാണ്ടി വിട്രസ്റ്റ് കണ്ണാശുപത്രിക്ക് ദേശീയ അംഗീകാരം [എന്‍എബിഎച്ച്]

കൊയിലാണ്ടിയിലെ നേത്ര പരിചരണ രംഗത്ത് ഏറെ കാലമായി വിശ്വസ്തത പുലര്‍ത്തിയ വി. ട്രസ്റ്റ് ഐ ഹോസ്പിറ്റലിന് എന്‍എബിഎച്ച് (നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ്...

Read More >>
 പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

Mar 31, 2025 07:57 PM

പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സാംസ്‌ക്കാരിക സദസ്സ് സംഘടിപ്പിച്ചു

പിഷാരികാവ് കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് സരസ്വതി മണ്ഡപത്തില്‍ വച്ചു നടന്ന സാംസ്‌ക്കാരിക സമ്മേളനം കൊയിലാണ്ടി നഗരസഭ അധ്യക്ഷ സുധ...

Read More >>
പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

Mar 29, 2025 07:30 PM

പട്ടികജാതി വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഗുണഭോക്തൃ സംഗമം സംഘടിപ്പിച്ചു

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബ്ലോക്ക് പരിധിയിലെ സേഫ് പഠനമുറി ഗുണഭോക്താക്കളുടെ സംഗമം നടത്തി....

Read More >>
കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി

Mar 29, 2025 11:16 AM

കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സി.പി.എം പ്രകടനം നടത്തി

കൊടകര കുഴല്‍പ്പണ കേസ് ഇ.ഡി അട്ടിമറിച്ചതില്‍ പ്രതിഷേധിച്ച് സിപിഎം കൊയിലാണ്ടി സെന്റര്‍ ലോക്കല്‍ കമ്മറ്റിയുടെ നേതൃത്വത്തില്‍ കൊയിലാണ്ടിയില്‍...

Read More >>
Top Stories










News Roundup