കൊയിലാണ്ടിയില്‍ ഇന്റര്‍സിറ്റി, നേത്രാവതി ഉള്‍പ്പടെയുളള വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതില്‍ മുഖം തിരിഞ്ഞ് അധികൃതര്‍

കൊയിലാണ്ടിയില്‍ ഇന്റര്‍സിറ്റി, നേത്രാവതി ഉള്‍പ്പടെയുളള വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുന്നതില്‍ മുഖം തിരിഞ്ഞ്  അധികൃതര്‍
Mar 22, 2025 04:24 PM | By Theertha PK

കൊയിലാണ്ടി: കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ ഇന്റര്‍സിറ്റി എക്സ്പ്രസ്, നേത്രാവതി ഉള്‍പ്പടെയുളള തീവണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യത്തോട് മുഖം തിരിഞ്ഞ് റെയില്‍വേ അധികൃതര്‍. ഈ വണ്ടികള്‍ക്ക് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പില്‍ എം.പി കേന്ദ്ര റെയില്‍വേ വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവിന് നിവേദനം നല്‍കുകയും ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ തുടര്‍ നടപടികളൊന്നുമായില്ല. റെയില്‍വേയുടെ അടുത്ത ടൈം ടേബിള്‍ വരുക ജൂണ്‍ മാസമാണ്. അതിന് മുമ്പ് വണ്ടികള്‍ നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ കൊയിലാണ്ടിക്കാരുടെ കാത്തിരിപ്പ് ഇനിയും നീളും. 2024 ഡിസംബര്‍ 10നാണ് ഷാഫി പറമ്പില്‍ എം.പി മന്ത്രിയ്ക്ക് നിവേദനം നല്‍കിയത്. 13ന് തന്നെ എം.പിയുടെ നിവേദനം പരിശോധിക്കാന്‍ റെയില്‍വേ വകുപ്പ് മന്ത്രി മന്ത്രാലയത്തോട് ആവശ്യപ്പെടുകയും ചെയ്തതാണ്.

മംഗലാപുരം കോയമ്പത്തൂര്‍ ഇന്റര്‍ സിറ്റി എക്സ് പ്രസ് (നമ്പര്‍ 22609, 22610), എറണാകുളം കണ്ണൂര്‍ ഇന്റര്‍ സിറ്റി (നമ്പര്‍ 16305, 16306), നേത്രാവതി എക്സ്പ്രസ് (16345,16346), മംഗ്ളൂര്‍ ചെന്നൈ വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ്, പുതുച്ചേരി എക്സ്പ്രസ് (വീക്കിലി) ഭാവനഗര്‍ (വീക്കിലി) എക്സ്പ്രസ് എന്നിവയ്ക്ക് കൊയിലാണ്ടിയില്‍ സ്റ്റോപ്പ് അനുവദിക്കണമെന്നാണ് എം.പി ആവശ്യപ്പെട്ടത്. കൂടാതെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ സമയ ബന്ധിതമായി വികസിപ്പിക്കണമെന്നും എം.പി.ആവശ്യപ്പെട്ടിരുന്നു.

എം.പിയുടെ അഭ്യര്‍ത്ഥന പ്രകാരം പരശുറാം എക്സ്പ്രസിലെയും പാസഞ്ചര്‍ വണ്ടികളിലെയും തിരക്ക് പരിഗണിച്ച് ഒരു ഇന്റര്‍സിറ്റി എക്സ്പ്രസ്സ് കൂടി അനുവദിക്കുന്നതിന്റെ സാധ്യതകള്‍ പരിശോധിക്കുവാനും മന്ത്രി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉച്ചയ്ക്ക് ശേഷം കൊയമ്പത്തൂരില്‍ നിന്ന് പുറപ്പെട്ട് പാലക്കാട്-ഷൊര്‍ണ്ണൂര്‍-കോഴിക്കോട് വഴി രാത്രി മംഗലാപുരത്ത് എത്തി തിരിച്ച് രാവിലെ മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന രീതിയില്‍ ഒരു ഇന്റര്‍സിറ്റി കൂടി അനുവദിക്കുന്ന കാര്യമാണ് പരിശോധിക്കുന്നത്. വണ്ടികളുടെ മണ്‍സൂണ്‍ സമയ ക്രമത്തിന് മുന്നോടിയായി ടൈം ടേബിള്‍ പുതുക്കുക ജൂണ്‍ മാസത്തോടെയാണ്. അതിന് മുമ്പ് കൊയിലാണ്ടി വഴി കടന്നു പോകുന്ന ഇന്റര്‍സിറ്റി എക്സ്പ്രസ്സുകള്‍ക്ക് എങ്കിലും സ്റ്റോപ്പ് അനുവദിപ്പിച്ചെടുക്കുകയാണ് വേണ്ടത്.

കൊയിലാണ്ടിയില്‍ പ്ലാറ്റ്ഫോം ടൈല്‍പാകി നവീകരിച്ചിട്ടുണ്ട്. പുതിയ ലൈറ്റുകളും സ്ഥാപിച്ചു. പാര്‍ക്കിംങ്ങ് ഏരിയ കോണ്‍ക്രീറ്റ് ചെയ്തു നന്നാക്കി. ലിഫ്റ്റ് സംവിധാനം അടുത്ത മാസത്തോടെ യാഥാര്‍ത്ഥ്യമായേക്കും. ലിഫ്റ്റിന്റെ രണ്ടാം പ്ലാറ്റ് ഫോമിലെ പണി പൂര്‍ത്തിയായി. ഒന്നാം പ്ലാറ്റ് ഫോമിലെ പണി നടക്കുന്നതേയുളളു. യാത്രക്കാര്‍ കൂടിയതോടെ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ ഗ്രേഡ് ഉയര്‍ന്നിട്ടുണ്ട്. അത് കണക്കിലെടുത്ത് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ അമൃത് ഭാരത് പദ്ധതിയില്‍പ്പെടുത്തി വികസിപ്പിക്കണമെന്നാണ് ഉയരുന്ന ആവശ്യം.

The government has reversed its decision to allow trains including Intercity and Netravati to stop at Koyilandy.

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall