ബാലുശ്ശേരി; മൂന്നര വയസ്സ് പ്രായമുള്ള ബാലികയെ ലൈഗികമായി പീഡിപ്പിച്ച കേസിലെ പ്രതി അശ്വിന്‍ എന്ന തമ്പുരു 31 വിനെ രണ്ടുദിവസത്തെ നിരന്തരമായ ശ്രമത്തിനൊടുവില്‍ കോടഞ്ചേരി പോലീസ് പിടികൂടി. സ്റ്റേഷന്‍ പരിധിയിലെ കുപ്പായക്കോട് കൈപ്പുറം എന്ന സ്ഥലത്ത് വെച്ച് ബാലുശ്ശേരി പോലീസ് ഇന്‍സ്പക്ടര്‍ ദിനേശ് ടിപി യും സംഘവും കസ്റ്റഡിയിലെടുത്തു.
ബാലുശ്ശേരി അറപ്പീടിക സ്വദേശിയായ പ്രതി സംഭവത്തിനുശേഷം വയനാട്, കോടഞ്ചേരി എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. പോലീസ് ഇന്‍സ്‌പെക്ടറെ കൂടാതെ ബാലുശ്ശേരി പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ സത്യജിത്ത്, മുഹമ്മദ് പുതുശ്ശേരി, ്സിപിഒ ഗോകുല്‍രാജ്, സിപിഒ സുജേഷ് തുടങ്ങിയവരും പോലീസ് സംഘത്തില്‍ ഉണ്ടായിരുന്നു. മുമ്പ് പോലീസ് സ്റ്റേഷനിലെ ജീപ്പ് അടിച്ചു തകര്‍ത്തത് ഉള്‍പ്പടെ മറ്റു പല കേസ്സുകളിലും ഉള്‍പ്പെട്ടയാളാണ് അശ്വിന്‍.
Finally caught; Balussery police arrest POCSO case accused