കൊയിലാണ്ടി; പത്ര, ദൃശ്യ, മാധ്യമ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരുടെ സ്വതന്ത്ര ട്രേഡ് യൂണിയന്‍ ഐആര്‍എംയൂ ( ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്സ് ആന്‍ഡ് മീഡിയ പേര്‍സണ്‍സ് യൂണിയന്‍ ) കോഴിക്കോട് ജില്ലാ സമ്മേളനം മെയ്, 2,3 തിയ്യതികളില്‍കൊയിലാണ്ടി അകലാപുഴ് വ്യൂ പാലസ് ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റ് ജനപ്രതിനിധികള്‍, സംസ്ഥാന നേതാക്കള്‍, സാംസ്‌കാരിക നായകര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കുന്നതാണ്.
സമ്മേളനത്തിന്റെ വിജയത്തിനായി വിപുലമായ സ്വാഗത സംഘം രൂപീകരിച്ചു. കൊയിലാണ്ടി പ്രസ്‌ക്ലബ്ബ് ഹാളില്‍ നടന്ന യോഗം രാജേഷ് കീഴരിയൂര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കുഞ്ഞബ്ദുള്ള വാളൂര്‍ അധ്യക്ഷനായി. പി കെ പ്രിയേഷ് കുമാര്‍, രവി മാസ്റ്റര്‍ എടത്തില്‍, കെ.ടി.കെ റഷീദ്, കിഷോര്‍ കൊയിലാണ്ടി, സതീഷ് കൂട്ടാലിട,ശൈലേഷ്, രഘുനാഥ് പുറ്റാട്, ദ്രുവന്‍ നായര്‍, മുജീബ് കോമത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
The IRMU district conference formed a welcoming group.