കൊയിലാണ്ടി: ജല അതോറിറ്റി കൊയിലാണ്ടി സബ് ഡിവിഷന്‍ ഓഫിസിന്റെ പരിധിയില്‍ വരുന്ന വാട്ടര്‍ ചാര്‍ജ്ജ് കുടിശ്ശിക വന്ന് കണക്ഷന്‍ വിഛേദിക്കപ്പെട്ട് ജപ്തി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. മാര്‍ച്ച് 21 ന് രാവിലെ 10.30 മുതല്‍ 3.30 വരെ കൊയിലാണ്ടി സിവില്‍ സ്റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത് നടക്കുകയെന്ന് കൊയിലാണ്ടി അസി. എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
നിലവില്‍ റവന്യൂ റിക്കവറി നടപടികള്‍ നേരിടുന്ന ഉപഭോക്താക്കള്‍ പ്രസ്തുത അദാലത്തില്‍ ഹാജരാകുന്ന മുറക്ക് അര്‍ഹമായ ഇളവുകള്‍ കുടിശ്ശികയില്‍ നല്‍കുന്നതാണ്.
Water Authority Adalat on the 21st