മൂടാടി; മൂടാടി മണ്ഡലം കോണ്‍ഗ്രസ്സ് മുന്‍ ജനറല്‍ സെക്രട്ടറി, കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍മണ്ഡലം പ്രസിഡന്റ്, സേവാദള്‍ മുന്‍ ബ്ലോക്ക് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച സാമൂഹ്യ സാംസ്‌കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന ഇ. ദാമോദരന്‍ നായരെ ഹില്‍ബസാറിലുള്ള അദ്ദേഹത്തിന്റെ വസതിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് ഹില്‍ബസാര്‍ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരിച്ചു.
ഡിസിസി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ്സ് പ്രസിഡന്റ് രാമകൃഷ്ണന്‍ കിഴക്കയില്‍ ആധ്യക്ഷ്യത വഹിച്ചു. വി.പി. ഭാസ്‌കരന്‍, ഇ.ടി. പത്മനാഭന്‍, പപ്പന്‍ മൂടാടി ,അഡ്വ ഷഹീര്‍, ചേനോത്ത് രാജന്‍, എടക്കുടി സുരേഷ് ബാബു, മോഹന്‍ദാസ്, സജേഷ് ബാബു, പ്രകാശന്‍. എന്‍.എം, കണിയാങ്കണ്ടി രാധാകൃഷ്ണന്‍, പി.രാഘവന്‍, സി.എം.ഗീത, ബാലകൃഷ്ണന്‍ ആതിര, ആര്‍.ശശി, വി.എം. രാഘവന്‍, ഹമീദ് പുതുക്കുടി, തടത്തില്‍ ബാബു തുടങ്ങിയവര്‍ സംസാരിച്ചു. മുകുന്ദന്‍ ചന്ദ്രകാന്തം സ്വാഗതവും ടി.എന്‍. എസ്. ബാബു നന്ദിയും പറഞ്ഞു.
E. Damodaran Nair remembered