തിരുവനന്തപുരം; ആശവര്‍ക്കര്‍മാരുടെ ഓണറേറിയത്തിനുള്ള മാനദണ്ഡങ്ങള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഓണറേറിയം തുക ലഭിക്കാനുള്ള 10 മാനദണ്ഡങ്ങളാണ് ഒഴിവാക്കിയതെന്നും സമരസമിതി നേതാക്കള്‍ പറഞ്ഞു.
ഇന്‍സെന്റീവിനുള്ള മാനദണ്ഡങ്ങളിലും ഇളവ് വരുത്തിയിട്ടുണ്ട്. ആശമാരുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയമിച്ച കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഉത്തരവ്. ആശാ സമരത്തിന്റ വിജയമാണിതെന്നും സമര സമിതി അറിയിച്ചു.നേരത്തെ ആരോഗ്യ വകുപ്പ് സമരക്കാര്‍ക്ക് വാക്കാല്‍ ഉറപ്പ് നല്‍കിയിരുന്നു. ആശാ പ്രവര്‍ത്തകര്‍ സെക്രട്ടറിയേറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്ന് 36 ദിവസം പിന്നിട്ടിരുന്നു.
സമരം ഒരു മാസം പിന്നിട്ടതിന് പിന്നാലെ ഇസെക്രട്ടറിയേറ്റ് ഉപരോധം നടത്തുകയും ചെയ്തിരുന്നു. വിവിധയിടങ്ങളില്‍ നിന്നായി എത്തിയ നൂറ് കണക്കിന് ആശമാരാണ് സെക്രട്ടറിയേറ്റ് ഉപരോധിക്കുന്നത്. സര്‍ക്കാര്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ബഹിഷ്‌കരിച്ചാണ് ആശമാര്‍ ആശമാര്‍ സെക്രട്ടേറിയറ്റ് ഉപരോധത്തില്‍ പങ്കെടുത്തത്. രാവിലെ 10 മണിയോടെ വിവിധ ജില്ലകളില്‍ നിന്നെത്തിയ ആശമാര്‍ പ്രതിഷേധവുമായി സമര ഗേറ്റിലേയ്ക്ക് നീങ്ങി. തുടര്‍ന്ന് റോഡിലിരുന്നും കിടന്നും പ്രതിഷേധം തീര്‍ത്തായിരുന്നു നിയമ ലംഘന സമരം.
പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല, കെ.കെ രമ എംഎല്‍എ, പൊമ്പിളെ ഒരുമ നേതാവ് ഗോമതി തുടങ്ങിയവര്‍ ഉപരോധത്തില്‍ ഐക്യദാര്‍ഢ്യവുമായി എത്തി. സെക്രട്ടറിയേറ്റ് പരിസരം പുലര്‍ച്ചെ തന്നെ പൊലീസ് ബാരിക്കേഡുകളാല്‍ അടച്ചു പൂട്ടിയിരുന്നു.
Government order withdraws norms for honorarium of ASHA workers