കൊയിലാണ്ടി : താലൂക്ക് ആശുപത്രിക്ക് മുൻവശം സ്വകാര്യ ബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രകന് അപകടം. കണ്ണൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന ബിൽസാജ് ബസ് ആണ് അപകടത്തിനിടയാക്കിയത്. മറ്റൊരു വാഹനത്തെ മറികടന്നെത്തിയ ബസ് ബൈക്ക് യാത്രികനെ ഇടിച്ച് വീഴ് ത്തുകുയാ
യിരുന്നു. ബസിന്റെ പിൻചക്രം കയറുന്ന നിലയിലായിരുന്നു ബൈക്ക് യാത്രകൻ റോഡിൽ വീണത്. എന്നാൽ വലിയ പരിക്കുകൾ ഒന്നുമില്ലാതെ രക്ഷപ്പെടുകയായിരുന്നു.
ദേശീയപാതയിൽ കൊയിലാണ്ടിയിൽ ഗതാഗത കുരുക്ക് ഉണ്ടായിരുന്നു. ഇത് മറികടക്കാൻ ബസുകൾ നിരതെറ്റിച്ച് ഓടുന്നത് അപകടങ്ങൾക്ക് വഴിതെളിക്കുകയാണെന്ന് നാട്ടുകാർ പറയുന്നു. റോഡ് ക്രോസ് ചെയ്യുന്നതിനിടെ ലോറിയിടിച്ച് ചേലിയ സ്വദേശി മരണപ്പെടുകയും ചെയ്തിരുന്നു.
Biker injured in collision between private bus and bike in Koyilandy