കൊയിലാണ്ടി : കൊയിലാണ്ടിയിൽ ടാങ്കർ ലോറിയും സ്കൂട്ടിയും കൂട്ടിയിടിച്ചു. അപകടത്തിൽ സ്കൂട്ടർ യാത്രകാരിയായ യുവതി മരിച്ചു. ഇന്ന് രാത്രി 6 45 ഓടെ കൊയിലാണ്ടി ചിത്ര ടാക്കീസിന് സമീപം അപകടം നടന്നത്. ടാങ്കർ സ്കൂട്ടറിൽ ഇടിച്ച ശേഷം കുറച്ചു ദൂരം കൊണ്ടുപോയി. പരിക്കേറ്റ യുവതിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന KL 32 E058 നമ്പർ ലോറിയും കൊയിലാണ്ടി ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഏകദേശം 45 വയസ്സോളം പ്രായം തോന്നിക്കുന്ന സ്ത്രീയാണ് മരണപ്പെട്ടത്. ഇതുവരെ ആളെ തിരിച്ചറിയാനായിട്ടില്ല.
A young woman died tragically after a tanker lorry and a scooter collided in Koyilandy