വടകര : വടകരയെ ഞെട്ടിച്ച കടവരാന്തയിലെ കൊലപാതകം, കാരവനിലെ ഇരട്ട മരണം എന്നീ കേസ് അന്വേഷണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ച വടകര സിഐ സുനില്‍കുമാര്‍ ഇനി ഡിവൈഎസ്പിഐ യായി കേരള പോലീസില്‍ സേവനമനുഷ്ഠിക്കും. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എക്കണോമിക് വിന്‍ ഡിവൈഎസ്പി ആയിട്ടാണ് ഇദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. വടകര റെയില്‍വേ സ്റ്റേഷനില്‍ നിന്ന് 10 കിലോ കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളികളെ പിടികൂടിയ കേസിലും, പുതിയ ബസ്റ്റാന്‍ഡ് പരിസരത്തെ കട വരാന്തയില്‍ വയോധികന്‍ കൊല്ലപ്പെട്ട കേസിലും, വടകരയിലെ 14 മോഷണ കേസിലും പ്രതികളെ പിടികൂട്ടിയത് സി ഐ കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു.
2024 ജൂണ്‍ 14ന് ശേഷം വടകരയിലെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പത്തോളം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കേസിലെ മുഴുവന്‍ പ്രതികളെയും നിയമത്തിനു മുന്നില്‍ പിടിച്ചത് സിഐ സുനില്‍കുമാര്‍ ആയിരുന്നു.
കൊട്ടിയൂര്‍ പീഡന കേസിന്റെയും, കേസിന്റെയും അന്വേഷണം നടത്തിയത് സി ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ ആയിരുന്നു. ചെറുതും വലുതുമായ ഒട്ടനവധി കേസിലെ പ്രതികളെ നിയമത്തിനു മുന്നില്‍ എത്തിക്കാന്‍ നടുവണ്ണൂര്‍ കരുവണ്ണൂര്‍ സ്വദേശിയായ ഈ പോലീസ് ഓഫീസര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. വടകര ഡിവൈഎസ്പിഐ സേവനം ചെയ്യുന്ന ഹരീഷ് ഉള്‍പ്പെടെ ഇപ്പോള്‍ നടുവണ്ണൂര്‍ പഞ്ചായത്തില്‍ നിന്ന് കേരള പോലീസില്‍ രണ്ട് ഡിവൈ എസ്പി മാരാണുള്ളത്.
Vadakara CI Sunilkumar will now serve in Kerala Police as DYSPI