കൊയിലാണ്ടി; നഗരസഭ നല്‍കുന്ന സേവനങ്ങളുടെ വിശദാംശങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിനായി കൊയിലാണ്ടി നഗരസഭ പൗരാവകാശ രേഖ പുറത്തിറക്കി. നഗരസഭ ചെയര്‍പേഴ്‌സണ്‍ കെ.പി.സുധ പൗരാവകാശ രേഖ പ്രകാശനം ചെയ്തു. വൈസ് ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഇന്ദു എസ് ശങ്കരി സ്വാഗതം പറഞ്ഞു. സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ന്മാരായ കെ..എ ഇന്ദിര, ഇ.കെ. അജിത്, സി. പ്രജില, കൗണ്‍സിലര്‍മാരായ പി. രത്‌നവല്ലി, വി.പി ഇബ്രാഹിം കുട്ടി, കെ കെ വൈശാഖ്, എ.ലളിത തുടങ്ങിയവര്‍ സംസാരിച്ചു.
Koilandi Municipal Corporation has released the Civil Rights Document