കൊയിലാണ്ടി ; കൊയിലാണ്ടിയിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന പവിത്രന്‍ മേലൂരിന്റെ ഒന്നാം ചരമവാര്‍ഷികം വിവിധ പരിപാടികളോടെ നാളെ ആചരിക്കും. കൊയിലാണ്ടി പ്രസ് ക്ലബ്ബും റെഡ് കര്‍ട്ടന്‍ കലാവേദിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. രാവിലെ 11 മണിക്ക് പ്രസ് ക്ലബ്ബില്‍ പവിത്രന്‍ മേലൂരിന്റെ ഛായാപടം കൊയിലാണ്ടി നഗരസഭാധ്യക്ഷ സുധ കിഴക്കേപ്പാട്ട് അനാഛാദനം ചെയ്യും.
വൈകീട്ട് സാംസ്‌കാരിക നിലയത്തില്‍ നടക്കുന്ന അനുസ്മരണ പരിപാടി ബഹു: എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്യും. സംസ്ഥാന വിവരാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ടി കെ രാമകൃഷ്ണന്‍ വാര്‍ത്തയും വസ്തുതയും അറിവവകാശവും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. കൊയിലാണ്ടിയിലെ സാംസ്‌ക്കാരിക പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കും.
Journalist Pavithran Melur's first death anniversary will be observed with various programs tomorrow