കോഴിക്കോട് : വയോജന പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക, പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക, റെയില്‍വേ ടിക്കറ്റ് ആനുകൂല്യം പുന:സ്ഥാപിക്കുക, 70 വയസ്സ് പിന്നിട്ടവര്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കുക, ജില്ലാ സംസ്ഥാന വയോജന ക്ഷേമ കൗണ്‍സിലുകളില്‍ സീനിയര്‍ സിറ്റിസണ്‍സ് ഫോറം അംഗങ്ങള്‍ക്ക് പങ്കാളിത്തം ഉറപ്പുവരുത്തുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം കോഴിക്കോട് ജില്ലാ കമ്മിറ്റി സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ചും ധര്‍ണയം നടത്തി. രാവിലെ 9 മണിക്ക് എരഞ്ഞിപ്പാലത്തു നിന്ന് ആരംഭിച്ച പ്രകടനം സിവില്‍ സ്റ്റേഷനില്‍ സമാപിച്ചു.
: വയോജന പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക, പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക, റെയില്‍വേ ടിക്കറ്റ് ആനുകൂല്യം പുന:സ്ഥാപിക്കുക, : വയോജന പെന്‍ഷന്‍ 5000 രൂപയായി ഉയര്‍ത്തുക, പെന്‍ഷന്‍ കുടിശ്ശിക ഉടന്‍ അനുവദിക്കുക, റെയില്‍വേ ടിക്കറ്റ് ആനുകൂല്യം പുന:സ്ഥാപിക്കുക, തുടര്‍ന്ന് നടന്ന ധര്‍ണ്ണ കേരള സര്‍വോദയ സംഘം സംസ്ഥാന പ്രസിഡണ്ട് ടി. ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. കെ.വി ബാലന്‍ കുറുപ്പ്, പൂതേരി ദാമോദരന്‍ നായര്‍, ടി.കെ ബാലന്‍, സി. രാധാകൃഷ്ണന്‍, അച്യുതന്‍ മാസ്റ്റര്‍, കെ.എം ശ്രീധരന്‍, രാജപ്പന്‍ നായര്‍, ഗോവിന്ദന്‍കുട്ടി മാസ്റ്റര്‍, പി. കെ രാമചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു. പങ്കാളിത്തം കൊണ്ടും അണികളുടെ ആവേശം കൊണ്ടും പ്രകടനവും ധര്‍ണയും ഏറെ ശ്രദ്ധേയമായി.
Senior Citizens Forum to Civil Station with protest march against neglect of elderly