കൊയിലാണ്ടി : നിര്‍മ്മിത ബുദ്ധിയില്‍ മലയാളിക്ക് ആഗോള അംഗീകാരം. കോഴിക്കോട് പയ്യോളി സ്വദേശി ശരത് ശ്രീധരന്‍ ആണ് നിര്‍മ്മിത ബുദ്ധി മേഖലയിലെ പുത്തന്‍ പ്രതിഭയ്ക്കുള്ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനിയേഴ്‌സ് ഇന്റലിജന്‍സ് സിസ്റ്റത്തിന്റെ എഐടെന്‍ടുവാച്ച് പുരസ്‌കാരം തേടിയെത്തിയത്.
ഇന്ത്യയില്‍ നിന്ന് ഈ പുരസ്‌കാരത്തിന് തിരഞ്ഞെടുത്ത ഏക വ്യക്തിയാണ് അമേരിക്കയിലെ കോളറാഡോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ആയ ശരത് ശ്രീധരന്‍. ഹ്യൂമന്‍ - അവേര്‍ എഐ സംവിധാനങ്ങളിലെ സംഭാവനക്കാണ് അംഗീകാരം.
Global recognition for Malayali in artificial intelligence