കൂട്ടാലിട: കഴിഞ്ഞ ഒരു നൂറ്റാണ്ടിലേറെക്കാലം അവിടനല്ലൂരിലെയും സമീപപ്രദേശങ്ങളിലെയും അനേകം തലമുറകൾക്ക് അക്ഷരവെളിച്ചം നൽകിക്കൊണ്ട് എൻ എൻ കക്കാട് സ്മാരക ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ അക്കാദമിക മേഖലയിൽ മികവിന്റെ കേന്ദ്രമായി വളരുകയാണ്. വിവിധ ഘട്ടങ്ങളിൽ ബഹുജന പിന്തുണയോടുകൂടി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെട്ടുവരികയാണ്.
രണ്ട് ഘട്ടങ്ങളിലായി പൊതുജനങ്ങളിൽ നിന്നും സമാഹരിച്ച തുകയും ജില്ലാ പഞ്ചായത്ത് അനുവദിച്ച ഫണ്ടും ഉപയോഗിച്ച് വാങ്ങിയെടുത്ത 30 സെൻറ് സ്ഥലത്ത് മൂന്നു കോടി 90 ലക്ഷം രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ച് ബഹുനില കെട്ടിടം ഉയരുകയാണ്. ഭൗതികസൗകര്യങ്ങളുടെ കാര്യത്തിൽ സ്കൂൾ സ്വയംപര്യാപ്തത കൈവരിക്കാൻ പോകുന്നു.
കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ പ്രവൃത്തി 28ന് വെള്ളിയാഴ്ച കാലത്ത് 11 മണിക്ക് സംസ്ഥാന പട്ടികജാതി വികസന വകുപ്പ് മന്ത്രി ഒ ആർ കേളു നിർവഹിക്കുന്നു. അഡ്വക്കേറ്റ് കെ എം സച്ചിൻ ദേവ് എം എൽ എ അധ്യക്ഷനാവുന്ന ചടങ്ങിൽ ജനപ്രതിനിധികളും രാഷ്ട്രീയ സാമൂഹ്യപ്രവർത്തകരും രക്ഷിതാക്കളും പൊതുസമൂഹവും അണിനിരക്കുന്നതാണ്.
A new building worth four crores for NN Kakkad Memorial Higher Secondary School