കോഴിക്കോട് ; എന്റെ തൊഴില്‍, എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയും കേരള നോളജ് ഇക്കണോമി മിഷനും ചേര്‍ന്ന് കോണ്‍ഫിഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിന്റെ സഹകരണത്തോടെ കോഴിക്കോട് ചാലപ്പുറം സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ മാര്‍ച്ച് ഒന്നിന് തൊഴില്‍ മേള സംഘടിപ്പിക്കുന്നു. വെയര്‍ ഹൗസ് അസ്സോസിയേറ്റ്, പ്രൊഡക്ഷന്‍ ട്രെയിനീ, അക്കൗണ്ട് എക്‌സിക്യൂട്ടീവ്, സെയില്‍സ് എക്‌സിക്യൂട്ടീവ്, ടെലികോളര്‍, റിലേഷന്‍ഷിപ് എക്‌സിക്യൂട്ടീവ് എന്നിവയിലാണ് ഒഴിവുകളുള്ളത്.
ഫ്‌ലിപ്കാര്‍ട്, ആമസോണ്‍, കിന്‍, റെയില്‍വേ, സ്‌നൈഡര്‍ ഇലക്ട്രിക്കല്‍സ്, ബിമല്‍ മാരുതി, ബ്ലോഗ് ഇന്‍ ഇ കോമേഴ്സ്, ബജാജ് ഫിനാന്‌സ്, കൊജെന്റ് തുടങ്ങിയ 25 -ല്‍ പരം സ്ഥാപനങ്ങളും പങ്കെടുക്കും. മേളയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ സര്‍ക്കാരിന്റെ www.knowledgemission.kerala.gov.in പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. തത്സമയ രജിസ്‌ട്രേഷന്‍ സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക് ബന്ധപ്പെടുക 8590189259.
My Profession, My Pride: Career Fair on March 1