മേപ്പയ്യൂര്‍: മേപ്പയ്യൂര്‍, ചെറുവണ്ണൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന പുറക്കാമലയെ തകര്‍ത്ത് കരിങ്കല്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ പുറക്കാമല സംരക്ഷണ സമിതി. സമരത്തിന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജന: സെക്രട്ടറി ടി.ടി ഇസ്മായില്‍ അറിയിച്ചു.
പുറക്കാമല തകര്‍ന്നാല്‍ ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറ തന്നെ ഇല്ലാതാവും. മലയുടെ താഴ്വാരത്ത് താമസിക്കുന്ന നൂറുകണക്കിന് ആളുകളുടെ് ജീവന് തന്നെ ഭീഷണിയാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങില്‍ കീപ്പോട്ട് പി.മൊയ്തീന്‍ അധ്യക്ഷത വഹിച്ചു. ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്വാലി, എം.കെ അബ്ദുറഹിമാന്‍, കമ്മന അബ്ദുറഹിമാന്‍, എം.എം അഷറഫ്, ഹുസ്സൈന്‍ കമ്മന, കെ.എം.എ അസീസ്, ഇല്ലത്ത് അബ്ദുറഹിമാന്‍, മുജീബ് കോമത്ത്, വി.എം അസ്സൈനാര്‍, ഷര്‍മിന കോമത്ത്, സറീന ഒളോറ, അഷീദ നടുക്കാട്ടില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
TT Ismail declared full support for the Purakamala strike