കൊയിലാണ്ടി; നഗരസഭ വാര്‍ഷിക പദ്ധതി 2024-25 ന്റെ ഭാഗമായി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കുള്ള ഫര്‍ണിച്ചര്‍ വിതരണം ചെയ്തു. നഗരസഭ ടൗണ്‍ഹാളില്‍ നടന്ന പരിപാടി നഗര സഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ കെ.സത്യന്‍ അധ്യക്ഷത വഹിച്ചു.
വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.എ ഇന്ദിര, പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ഇ.കെ അജിത്ത്, കൗണ്‍സിലര്‍മാരായ എ. ലളിത, സി. പ്രഭ, പി.ബി ബിന്ദു തുടങ്ങിയവര്‍ സംസാരിച്ചു. എസ്‌സിഡിഒ അനിതകുമാരി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംങ് കമ്മറ്റി ചെയര്‍മാന്‍ കെ. ഷിജു സ്വാഗതവും കൗണ്‍സിലര്‍ ജമാല്‍ നന്ദിയും രേഖപ്പെടുത്തി.
Koyaladi Municipality distributed furniture to Scheduled Caste students as part of Annual Plan 2024-25