---
title: "കാരുണ്യ പ്രവര്‍ത്തകര്‍ ജീവിതം കൊണ്ട് കവിത രചിക്കുന്നു : കവി വീരാന്‍കുട്ടി"
english_title: "Charity workers compose poetry with life : Poet Veerankutty"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/273045/charity-workers-compose-poetry-with-life-poet-veerankutty"
published_at: "2025-02-26T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67beca19cf705_dhayaaaaaaaaaaaaaaaa.jpg"
keywords: []
---

# കാരുണ്യ പ്രവര്‍ത്തകര്‍ ജീവിതം കൊണ്ട് കവിത രചിക്കുന്നു : കവി വീരാന്‍കുട്ടി

> **Lead Summary:** **തിക്കോടി **: കവികള്‍ വാക്കുകള്‍ കൊണ്ട് കവിത രചിക്കുന്നുവെങ്കില്‍ ജീവിതംകൊണ്ട് കവിത രചിക്കുന്നവരാണ് കാരുണ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി. പാലൂരിലെ ദയ സ്‌നേഹതീരത്ത് സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

## Article Content

**തിക്കോടി **: കവികള്‍ വാക്കുകള്‍ കൊണ്ട് കവിത രചിക്കുന്നുവെങ്കില്‍ ജീവിതംകൊണ്ട് കവിത രചിക്കുന്നവരാണ് കാരുണ്യ പ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് പ്രശസ്ത കവി വീരാന്‍കുട്ടി. പാലൂരിലെ ദയ സ്‌നേഹതീരത്ത് സംഘടിപ്പിച്ച സ്‌നേഹ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

20 വര്‍ഷമായി നമ്മുടെ നാട്ടില്‍ കാരുണ്യത്തിന് പുതിയ ഭാഷ ചമയ്ക്കുകയാണ് തിക്കോടിയിലെ ദയ സ്‌നേഹതീരം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. മനുഷ്യരെ പലതരത്തില്‍ അകറ്റി നിര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടക്കുന്ന കാലത്ത് ദുര്‍ബലരായ മനുഷ്യരോടൊപ്പം സഞ്ചരിക്കുകയും തോറ്റുപോയവരെ ചേര്‍ത്തുപിടിക്കുകയും രോഗികളെ സംരക്ഷിക്കുകയും ചെയ്യുന്നതിലൂടെ വളരുന്നത് സ്‌നേഹത്തിന്റെ പുതിയ ആകാശമാണ്.

സ്‌നേഹിക്കുന്നവരും കരുണയുള്ളവരും ബാക്കിയായതുകൊണ്ടാണ് ലോകം ഇനിയും അവസാനിച്ചു പോകാതിരിക്കുന്നത്. മോട്ടിവേഷണല്‍ പ്രഭാഷക കുമാരി മാരിയത്ത് സി എച്ച് നജീബ് മൂടാടി , അസീസ് തിക്കേടി, എ.വി ഉസ്‌ന തുടങ്ങിയവര്‍ സംസാരിച്ചു. കുന്നുമ്മല്‍ ബഷീര്‍ ജനകീയ ഫണ്ട് സമാഹരണം ഉദ്ഘാടനം ചെയ്തു. കെ പി നൗഷാദ് ഫണ്ട് ഏറ്റുവാങ്ങി. പാലിയേറ്റ് ഉപകരണം പ്രമീള പ്രഭാകരന്‍ തഖ്‌വ മൊയ്തു ഹാജിക്ക് കൈമാറി. ടിവി അബ്ദുല്‍ ഗഫൂര്‍ അധ്യക്ഷത വഹിച്ചു. കെ. ബഷീര്‍ സ്വാഗതവും ടിവി മുഹമ്മദ് നജീബ് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/273045/charity-workers-compose-poetry-with-life-poet-veerankutty)