കൊയിലാണ്ടി : ബാലുശ്ശേരി കൊയിലാണ്ടി നിയോജക മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന ഉള്ളൂര്‍ കടവ് പാലം ഇന്ന് വൈകിട്ട് 3 മണിക്ക് തുറക്കും. പാലത്തിന്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. എം.കെ രാഘവന്‍ എംപി, അഡ്വ കെ.എം സച്ചിന്‍ദേവ് എംഎല്‍എ, കാനത്തില്‍ ജമീല തുടങ്ങിയവര്‍ പങ്കെടുക്കും.
പാലത്തിന്റെ പ്രവര്‍ത്തിയും അപ്രോച്ച് റോഡിന്റെ നിര്‍മ്മാണവും പൂര്‍ത്തിയായിട്ടുണ്ട്. പാലം തുറന്നതോടെ ചെങ്ങോട്ട് കാവ്, പൂക്കാട് ഭാഗത്തുള്ളവര്‍ക്ക് കൊയിലാണ്ടി ടൗണ്‍ ചുറ്റാതെ എളുപ്പത്തില്‍ ബാലുശ്ശേരി, പേരാമ്പ്ര, കണ്ണൂര്‍ തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകാന്‍ സാധിക്കും. മൊത്തം 18.5 ചിലവിലാണ് പാലം നിര്‍മിച്ചത്. നഗര പാതാകളിലെ തിരക്ക് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നത്. 250.6 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം നിര്‍മിച്ചത്.
അകലാപ്പുഴ ദേശീയ ജലപാതയായി പ്രഖ്യാപിച്ചതിനാല്‍ പുഴയുടെ മധ്യത്തില്‍ 55 മീറ്റര്‍ നീളത്തില്‍ കമാനകൃതിയിലാണ് പാലം പൂര്‍ത്തിയാക്കിയത്. ഉള്ളൂര്‍ക്കടവ് പാലം തുറക്കുന്നതോടെ ദേശീയപാതയിലെ ചെങ്ങോട്ടുകാവ് ടൗണില്‍ നിന്നും ചേലിയ വഴി ഉള്ളൂര്‍, പുത്തഞ്ചേരി, കൂമുള്ളി, അത്തോളി തുടങ്ങിയ പ്രദേശങ്ങളിലേക്ക് എളുപ്പത്തില്‍ എത്താനാകും.
Now you can easily reach Balussery and Perampra; Inauguration of Ullur Quay Bridge today