കൊയിലാണ്ടി :യിലാണ്ടി : രാഷ്ട്രപതിയില്‍ നിന്നും അവാര്‍ഡ് വാങ്ങിയ കൊയിലാണ്ടി ഫയര്‍ ഫോഴ്‌സ് ഓഫിസര്‍ പി. കെ ബാബുവിനെ അലയന്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ആദരിച്ചു. ചടങ്ങില്‍ ക്ലബ്ബ് പ്രസിഡന്റ് എം. ആര്‍ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.
ഡിസ്ട്രിക്റ്റിലെ ഏറ്റവും നല്ല പ്രസിഡണ്ട് അവാര്‍ഡ് നേടിയ എം ബാലകൃഷ്ണന് അവാര്‍ഡും ഇന്റര്‍നാഷണല്‍ പ്രസിഡന്റ് അപ്രീസിയേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭിച്ച എന്‍ ചന്ദ്രശേഖരന് സര്‍ട്ടിഫിക്കറ്റും ഡിസ്ട്രിക്ട് ഗവര്‍ണര്‍ കെ സുരേഷ് ബാബു നല്‍കി.
വി.പി സുകുമാരന്‍, കെ സുധാകരന്‍, രാഗം മുഹമ്മദലി, വി ടി അബ്ദുറഹിമാന്‍, പി കെ ശ്രീധരന്‍, എന്‍ ഗോപിനാഥന്‍, കെ വിനോദ് കുമാര്‍,സിപി ആനന്ദന്‍, എ വി രാമചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
Fire Force Officer P. K Babu was felicitated by Alliance Club International Koilandi