കൊയിലാണ്ടി : രക്തസാക്ഷി പി.വി സത്യനാഥന്റെ ഒന്നാം ചരമവാര്‍ഷികം വിപുലമായ പരിപാടികളോടെ ആചരിച്ചു. സിപിഐ(എം) നേതൃത്വത്തില്‍ 22,23 എന്നീ തീയതികളിലായാണ് ദിനാചരണം സംഘടിപ്പിച്ചത്. സമാപന പൊതുയോഗവും റെഡ് വളണ്ടിയര്‍ മാര്‍ച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
22 ന് പെരുവത്തൂര്‍ പുളിയോറ വീട്ടുവളപ്പില്‍ പുഷ്പാര്‍ച്ചനക്കു ശേഷം നടന്ന അനുസ്മരണ പരിപാടി ജില്ലാ സെക്രട്ടറി എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു. ലോക്കലിലെ മുഴുവന്‍ ബ്രാഞ്ചുകളിലും പ്രഭാതഭേരി നടത്തി. 23 ന് വൈകിട്ട് അമ്പ്രമോളി കനാല്‍ പരിസരത്ത് നിന്ന് ആരംഭിച്ച റെഡ് വളണ്ടിയര്‍ മാര്‍ച്ചും പ്രകടനവും പെരുവട്ടൂര്‍ മുക്കില്‍ സമാപിച്ചു.
തുടര്‍ന്ന് നടന്ന അനുസ്മരണയോഗം മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. സിപിഐഎം കൊയിലാണ്ടി ഏരിയ സെക്രട്ടറി പി കെ ചന്ദ്രന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി അംഗം കാനത്തില്‍ ജമീല, അഡ്വക്കറ്റ് എല്‍ജി ലിജീഷ്, പി വിശ്വനാഥന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
Martyr PV Satyanathan's first death anniversary was observed with elaborate programmes