കൊയിലാണ്ടി ; കേരളത്തോടുള്ള കേന്ദ്രസര്‍ക്കാര്‍ അവഗണനയ്‌ക്കെതിരെ സി.പി.എം കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കാല്‍നട ജാഥയ്ക്ക് വിവിധ മേഖലകളില്‍ ഉജ്വല സ്വീകരണം ലഭിച്ചു. ഏരിയാ സെക്രട്ടറി ടി.കെ ചന്ദ്രന്‍ നയിക്കുന്ന ജാഥയില്‍ കെ.ഷിജു പൈലറ്റ് എല്‍.ജി. ലിജീഷ് , മാനേജര്‍ പി.ബാബുരാജ് എന്നിവരും പങ്കെടുത്തു്.
വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ജില്ലാ കമ്മിറ്റി അംഗം കാനത്തില്‍ ജമീല എം എല്‍ എ , വി.എം. ഉണ്ണി , കെ. സത്യന്‍ , പി.സത്യന്‍ , എ.എം. സുഗതന്‍ , ബി.പി. ബബീഷ് , കെ. രവീന്ദ്രന്‍, ആര്‍.കെ അനില്‍കുമാര്‍, എം.നൗഫല്‍ , എ.സി. ബാലകൃഷ്ണന്‍ , കെ.കെ സതീഷ് ബാബു, പി. ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ വിവിധ കേന്ദ്രങ്ങളില്‍ സംസാരിച്ചു. സമാപന പൊതുയോഗം കീഴരിയൂര്‍ സെന്ററില്‍ ജില്ലാ കമ്മറ്റി അംഗം ടി.വി. നിര്‍മ്മലന്‍ ഉദ്ഘാടനം ചെയ്തു. വി.പി. സദാനന്ദന്‍ അദ്ധ്യക്ഷനായി
Enthusiastic reception for CPM area foot march