കൊയിലാണ്ടി: കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞു. ഇതിനെ തുടർന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് മൂന്നു പേർ മരിച്ചു. ലീല, അമ്മുക്കുട്ടി, വടക്കയിൽ രാജൻ എന്നിവരാണ് മരണപ്പെട്ടത്. സംഭവത്തിൽ 30 ഓളം പേർക്ക് പരിക്കേറ്റു. ഇവരെ സമീപ പ്രദേശത്തെ ആശുപത്രികളിലും മെഡിക്കൽ കോളേജിലുമായി മാറ്റി.
ഉത്സവത്തിനിടെ രണ്ട് ആനകളാണ് ഇടഞ്ഞത്. ഒരു ആന മറ്റൊരു ആനയെ കുത്തുകയായിരുന്നു. അക്രമസക്തരായ ആനകളെ പാപ്പാന്മാർ തളച്ചുവെങ്കിലും വെടിക്കെട്ട് നടക്കുന്നതിനിടെ പരിഭ്രാന്തനായ ഒരു ആന സമീപത്തുള്ള ആനയെ കുത്തുകയായിരുന്നു.
അതോടെ രണ്ട് ആനകളും പരിഭ്രാന്തരായി ഓടി. ആനകൾ ഇടഞ്ഞതോടെ ആളുകൾ നാലു ഭാഗത്തേക്കും ഓടിയതിനെ തുടർന്ന് തിക്കിലും തിരക്കിലും പെട്ടാണ് മൂന്നുപേർ മരണപ്പെട്ടത്.
Koilandi Kuruvangad Manakulangara Temple Festival: Three killed by elephants