മൂടാടി: ഗോഖലെ യുപി സ്‌കൂളില്‍ ആറ് മാസമായി നടന്നുവന്ന ശതാബ്ദി ആഘോഷങ്ങള്‍ക്ക് സമാപനമായി.സമാപന സമ്മേളനം ജമീല കാനത്തില്‍ എം എല്‍എ ഉദ്ഘാടനം ചെയ്തു.
മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സി.കെ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു.യുവ എഴുത്തുകാരി നിമ്ന വിജയ്, സ്‌കൂള്‍ മാനേജര്‍ ഡോ.കേശവദാസ്, ഹെഡ്്മാസ്റ്റര്‍ ടി.സുരേന്ദ്രകുമാര്‍, പിടിഎ പ്രസിഡന്റ് മുഹമ്മദ് റിയാസ്, കൊയിലാണ്ടി നഗരസഭാ കൗണ്‍സിലര്‍ ഫക്രുദ്ദീന്‍, മൂടാടി ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ടി.കെ. ഭാസ്‌കരന്‍, കെ.പി സുമിത, കെ.കെ. രഘുനാഥന്‍ ,കെ.കെ വാസു, പി. ജി. രാജീവ്, എന്‍. അശ്‌റഫ്, ടി.കെ.ബീന, കെ.റാഷിദ്, ബിജുകുമാര്‍, വാര്‍ഡ്അംഗം സ്വാഗതസംഘം ചെയര്‍മാനുമായ അഡ്വ. ഷഹീര്‍ എന്നിവര്‍ സംസാരിച്ചു.
സമാപനത്തോടനുബന്ധിച്ച് സുവനീര്‍ പ്രകാശനം, കുട്ടികള്‍ തയ്യാറാക്കിയ ചില്ലകള്‍ എന്ന നൂറ് കഥാ പുസ്തകങ്ങളുടെ പ്രകാശനവും തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Centenary celebrations at Gokhale UP School conclude