കൊയിലാണ്ടി: പുനര്‍നിര്‍മ്മിക്കുന്ന കുറവങ്ങാട് മസ്ജിദുല്‍ മുബാറക്ക് (സ്രാമ്പി) യുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി ചനിയേരി എല്‍.പി സകൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. കോഴിക്കോട് മൈത്ര ഹോസ്പിറ്റലിലെ ന്യൂറോളജി കാര്‍ഡിയോളജി ജനറല്‍ മെഡിസിന്‍ വിഭാഗങ്ങളിലെ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിച്ചു.
ക്യാമ്പ് ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ.സന്ധ്യാകുറുപ്പ് ഉദ്ഘാടനം ചെയ്തു. ഡോക്ടര്‍ മുഹമ്മദ് ഷഹാം മുഖ്യാതിഥിയായി.എംബിബിഎസ്, ബിഡിഎസ് ബിരുദം കരസ്ഥമാക്കിയ കുറുവങ്ങാട് നിവാസികളായ ഡോ.അബിന്‍ ഗണേഷ്, ഡോ. നസീഫ്, ഡോ. പ്രിയംവദ, ഡോ.മാജിദ ജബിന്‍, ഡോ.അതുല്‍ കണ്മണി, ഡോ. ആയിഷ ഫെബിന്‍, ഡോ. അദ്വൈത, ഡോ. അഞ്ജലി തുടങ്ങിയവരെ ചടങ്ങില്‍ ആദരിച്ചു.
എംസി ഇസ്മായില്‍ അധ്യക്ഷത വഹിച്ചു . ഡോക്ടര്‍ സന്ധ്യ കുറുപ്പിനുള്ള ഉപഹാരം മഹല്ല് പ്രസിഡണ്ട് പി കെ കുഞ്ഞായിന്‍കുട്ടിയും, ഡോക്ടര്‍ മുഹമ്മദ് ഷഹാമിനുള്ള ഉപഹാരം പാലിയേറ്റീവ് പ്രവര്‍ത്തകന്‍ സിദ്ദീഖ് കുറുവങ്ങാടും നല്‍കി. നാദിര്‍ മൈത്ര, പി വി മുസ്തഫ, എം സി ഷബീര്‍, എം സി മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു. അസീസ് നരിക്കുനി സ്വാഗതം പറഞ്ഞ ചടങ്ങിന് അലി നജാത്ത് നന്ദി രേഖപ്പെടുത്തി.
Free medical camp organized on the occasion of the inauguration of Masjidul Mubarak kuruvangad koyilandy