കൊയിലാണ്ടി: കൊയിലാണ്ടി ആര്‍എസ്എം എസ്എന്‍ഡിപി യോഗം കോളെജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒത്തുകൂടി. മെമ്മോറിയ എന്ന പേരില്‍ സംഘടിപ്പിച്ച പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം കൊയിലാണ്ടി എംഎല്‍എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. കലാലയ കാലഘട്ടത്തിലെ സൗഹൃദങ്ങള്‍ക്ക് ഒരാളുടെ വ്യക്തി ജീവിതത്തിലും, കരിയറിന്റെ വളര്‍ച്ചക്കും വലിയ പങ്ക് വഹിക്കാന്‍ സാധിക്കുമെന്ന് അവര്‍ പറഞ്ഞു.
കോളേജ് പ്രിന്‍സിപ്പല്‍ സി.പി സുജേഷ് അധ്യക്ഷത വഹിച്ചു. പരിപാടിയുടെ ഭാഗമായി സുരക്ഷാ പാലിയേറ്റീവ് കെയറിന് പരിചരണ സഹായ ഉപകരണങ്ങള്‍ കൈമാറി. അലൂംമ്‌നി അസോസിയേഷന്‍ സെക്രട്ടറി പവിത, പ്രോഗ്രാം കണ്‍വീനര്‍ അഡ്വ. അമല്‍ കൃഷ്ണ, ഡോ. വി.ജി പ്രശാന്ത്, ഡോ. ഷാജി മാരാംവീട്ടില്‍, ജി. ഹൃദ്യ, പി.കെ രഞ്ചു തുടങ്ങിയവര്‍ സംസാരിച്ചു.
Koyilandy RSM SNDP Yogam College organizes alumni meet