കൊയിലാണ്ടി: കൊയിലാണ്ടി ഹോട്ടൽ ബീച്ച് റോഡിൽ ഇന്ന് രാവിലെ പോത്ത് കിണറ്റിൽ വീണു. ബീച്ച് റോഡിൽ മുനാഫർ ഹൗസിൽ ജാഫർ എന്നയാളുടെ വീട്ടിലെ കിണറ്റിലാണ് പോത്ത് വീണത്. അഞ്ചു മീറ്റർ ആഴവും രണ്ട് മീറ്റർ ഉയരത്തിൽ വെള്ളവും ഉള്ള കിണറ്റിൽ അരമണിക്കൂറോളം പോത്ത് കിടന്നു. പിന്നീട് വീട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് എത്തിയ കൊയിലാണ്ടി അഗ്നിശമന രക്ഷാസേനയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
ഫയർ ആന്റ് റെസ്ക്യൂ ഓഫീസർ നിധി പ്രസാദ് കിണറ്റിൽ ഇറങ്ങി സേനാംഗങ്ങളുടെ സഹായത്തോടെ പോത്തിനെ പുറത്തേക്ക് എത്തിച്ചു. റോപ്പ് ഉപയോഗിച്ച് സുരക്ഷിതമായാണ് പോത്തിനെ കിണറ്റിൽ നിന്ന് കയറ്റിയത്. അപകടത്തിൽ പോത്തിന് പരിക്കുകൾ ഇല്ലാത്തത് ഭാഗ്യമായി. 'ഗ്രേഡ് എസ് ടി മജീദ് എമ്മിന്റെ നേതൃത്വത്തിൽ എഫ് ആർ ഓ മാരായ രതീഷ് കെ എൻ, ജാഹിർ എം, നിതിൻ രാജ്, ഹോം ഗാർഡ് മാരായ ഓം പ്രകാശ്, ബാലൻ ഇഎം എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
A buffalo fell into a well at Hotel Beerach Road in Koilandi