എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 17.05 കോടി രൂപ അനുവദിച്ചു

എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി  17.05 കോടി രൂപ അനുവദിച്ചു
Feb 8, 2025 11:07 AM | By Theertha PK


എലത്തൂര്‍ ;  എലത്തൂര്‍  2025-26 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റില്‍ എലത്തൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്കായി 17.05 കോടി രൂപ അനുവദിച്ചതായി വനം വന്യജീവി വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

ഒറ്റത്തെങ്ങ് ഗവ. യു.പി. സ്‌കൂള്‍ നവീകരണം - 3 കോടി, അകലാപ്പുഴ ടൂറിസം പദ്ധതി - 5 കോടി, കാക്കൂര്‍ ബഡ്‌സ് സ്‌കൂള്‍- 2 കോടി, പൂളക്കടവ് പാലം അപ്രോച്ച് റോഡ് - 3 കോടി, അന്നശ്ശേരി ബസ്സ് , ഷോപ്പിംഗ് കോംപ്ലക്‌സ്- 1 കോടി, ജെട്ടി പാര്‍ക്ക് എലത്തൂര്‍- 1 കോടി, മുക്കത്ത്താഴം ബണ്ട് നവീകരണം- 80 ലക്ഷം, അടുക്കത്തുതാഴം - വെള്ളിനാട് താഴം പാലം- 75 ലക്ഷം, എടക്കര സൈഫന്‍ - വള്ളിക്കാട്ട്കാവ് ക്ഷേത്രം റോഡ്- 50 ലക്ഷം എന്നിങ്ങിനെയാണ് തുക അനുവദിച്ചത്.

അകലാപ്പുഴ സംരക്ഷണം, പൂനൂര്‍പുഴ സംരക്ഷണ ഭിത്തി നിര്‍മ്മാണം, നാരായണ്‍ചിറ വികസന പദ്ധതി, പുക്കുന്ന്മല ടൂറിസം പദ്ധതി, എ.സി.ഷണ്‍മുഖദാസ് മെമ്മോറിയല്‍ ചൈല്‍ഡ് ആന്റ് അഡോള്‍സെന്റ്്കെയര്‍ സെന്റര്‍-പുറക്കാട്ടിരി, ചിറ്റംവീട് റഗുലേറ്റര്‍ കം ബ്രിഡ്ജ്, കാക്കൂര്‍ കൃഷി ഭവന്‍, കോരപ്പുഴ ഫിഷ് ലാന്‍ഡ് റോഡ്, ചിക്കിലോട് അങ്ങാടി നവീകരണം, ഇന്ദിരാഗാന്ധി സ്റ്റേഡിയം ചേളന്നൂര്‍, നന്മണ്ട 14-ല്‍ സ്റ്റേഡിയം നിര്‍മ്മാണം എന്നിവയാണ് ബജറ്റില്‍ ഉള്‍പ്പെടുത്തിയ മറ്റ് പദ്ധതികള്‍. ഇതോടൊപ്പം നടന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിനുള്ള നടപടി സ്വീകരിച്ചതായി വനം മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു.

17.05 crore has been sanctioned for various projects in Elathur constituency

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall