---
title: "വയനാട് പുനരധിവാസത്തിനായി 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി"
english_title: "Finance Minister announced 750 crore scheme for Wayanad rehabilitation"
publisher: "koyilandynews.in"
canonical_url: "https://koyilandy.truevisionnews.com/news/268583/finance-minister-announced-750-crore-scheme-for-wayanad-rehabilitation"
published_at: "2025-02-07T12:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67a5aba156fe6_cpppppppppppppppp.jpg"
keywords: []
---

# വയനാട് പുനരധിവാസത്തിനായി 750 കോടിയുടെ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി 750 കോടി പദ്ധതി പ്രഖ്യാപിച്ചു.

## Article Content

**തിരുവനന്തപുരം**: രണ്ടാം പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റ് അവതരണത്തിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തെ ഓർമ്മിപ്പിച്ച് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. വയനാട് പുനരധിവാസം സമയബന്ധിതമായി നടപ്പാക്കും. അതിനായി 750 കോടി പദ്ധതി പ്രഖ്യാപിച്ചു.

വയനാടിന്റെ പുനരധിവാസത്തിന് 2221 കോടി രൂപ ആവശ്യമാണെന്ന് ധനമന്ത്രി  അറിയിച്ചു . വയനാട്ടിൽ സംഭവിച്ചത് 1202 കോടിയുടെ നഷ്ടമാണെന്നും ധനമന്ത്രി അറിയിക്കുകയുണ്ടായി . കേന്ദ്രം ഒന്നും തന്നിട്ടില്ലെന്നും ബാല​ഗോപാൽ കൂട്ടിച്ചേർത്തു. 

കേരളത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടുവെന്നും അതിവേഗ വളർച്ചയുടെ ഘട്ടത്തിലാണ് ഇപ്പോൾ കേരളമെന്നും പറഞ്ഞുകൊണ്ടാണ് ധനമന്ത്രി ബ‍ജറ്റ് അവതരണം തുടങ്ങിയത്. പ്രതിസന്ധിയെ അതിജീവിച്ച് കേരളം ടേക്ക് ഓഫിന് തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://koyilandy.truevisionnews.com/news/268583/finance-minister-announced-750-crore-scheme-for-wayanad-rehabilitation)