കൊയിലാണ്ടി: കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിന്‍റെ പകർപ്പ് കത്തിച്ച് CITU, കർഷക സംഘം, KSKTU നോച്ചാട് സൗത്ത് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ചാത്തോത്ത് താഴയിൽ നടന്ന സമരത്തിൽ കർഷക സംഘം ഏരിയാ കമ്മറ്റി അംഗം എടവന സുരേന്ദ്രൻ, എൻ. ഷാജു, ചന്ദ്രൻ മുണ്ടോളി, എം. എം. ബാബു, പി. ടി. സത്യൻ, ടി. എം. ശിവാനന്ദൻ, സുനിത എൻ എന്നിവർ നേതൃത്വം നൽകി.
പ്രക്ഷോഭത്തിൽ കേരളത്തിൻ്റെ ആവശ്യങ്ങൾ അവഗണിച്ച കേന്ദ്ര സർക്കാരിന്‍റെ സമീപനം തള്ളിക്ളയേണ്ടതുണ്ടെന്ന് നേതാക്കൾ പറഞ്ഞു.
Protest against Union Budget: CITU burns copy