ഉള്ളിയേരി : നാറാത്ത് എടക്കോത്ത് ശ്രീ ഭഗവതിക്ഷേത്ര തിറമഹോല്‍സവം ഫിബ്രവരി 7,8 തിയ്യതികളില്‍ നടക്കും. തന്ത്രി നമ്പ്യാര്‍ ചാലില്‍ മീത്തല്‍ സുരേഷ്, കര്‍മികളായ കൊളക്കാട് രാഘവന്‍, കണ്ണിപ്പൊയില്‍ വേണു എന്നിവരുടെ കാര്‍മികത്വത്തില്‍ കൊടിയേറ്റം നടന്നു.
ഇന്ന് പ്രതിഷ്ഠാദിനാഘോഷം നടക്കും. 7ന് രാവിലെ കാവുണര്‍ത്തല്‍ , ഇളനീര്‍ കുല വരവുകള്‍, ഉച്ചക്ക് പ്രസാദഊട്ട്, വൈകീട്ട് താലപ്പൊലിയോടുകൂടിയ തിറകള്‍, വെള്ളാട്ട്, ഗുരുദേവന്‍, മുത്തപ്പന്‍, പൂക്കുട്ടി, കരിംകുട്ടി, കുട്ടിച്ചാത്തന്‍, നാഗകാളി , ഗുളികന്‍, കാളി പുലുമൂര്‍ത്തി തിറകള്‍ നടക്കുന്നത്
Sri Bhagavathy Temple Thira Mahotsavam at Narath Etakoth