നന്തി ബസാർ: വാർഷികപരീക്ഷക്ക് തയാറെടുക്കുന്ന പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നമ്മൾ റസിഡൻസ് അസോസിയേഷൻ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. കാളിയേരിയിൽ വെച്ച് നടന്ന പരിപാടി വൻമുഖം ഗവൺമെന്റ് സ്‌കൂൾ പ്രധാനാധ്യാപകൻ രാജൻ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ വിജയത്തിൽ രക്ഷിതാക്കളുടെ പങ്ക് വളെരെ വലുതാണെന്നും, വീട്ടകങ്ങളിൽ പഠനത്തിനുള്ള സാഹചര്യങ്ങൾ കുട്ടികൾക്ക് പ്രത്യേകമായി ഒരുക്കി കൊടുക്കണം എന്നും അദ്ദേഹം ഓർമപ്പെടുത്തി.
നമ്മൾ റെസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് CK സുബൈർ അധ്യക്ഷത വഹിച്ചു. പ്രമുഖ മോട്ടിവേഷനൽ സ്പീക്കർ ടിവി അബ്ദുൽ ഗഫൂർ ക്ലാസിന് നേതൃത്വം നൽകി. നിശ്ചയ ദാർഢ്യത്തോടെ പരീക്ഷകളെ സമീപിച്ചാൽ ഉന്നത ലക്ഷ്യങ്ങളിലേക്കുള്ള വഴി എളുപ്പമായിരിക്കുമെന്ന് നിരവധി അനുഭവകഥകളിലൂടെ അദ്ദേഹം കുട്ടികളെ ഉദ്‌ബോധിപ്പിച്ചു. വാർഡ് മെമ്പർ റഫീഖ് പുത്തലത്ത്, എസ് വി രവീന്ദ്രൻ, മുഹമ്മദ് റബീഷ് ,കെ വികെ സുബൈർ, എന്നിവർ ആശംസ നേർന്നു . നമ്മൾ റെസിഡൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി സഹീർ വി എ കെ സ്വാഗതവും കരീം മൊയ്യിൽ നന്ദിയും രേഖപ്പെടുത്തി .
We organized Residence Association Motivation Class