കൊയിലാണ്ടി: ബംഗളൂർ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കഥാരംഗം സാഹിത്യവേദി ഏര്‍പ്പെടുത്തിയ മികച്ച മലയാള ചെറുകഥാഗ്രന്ഥത്തിനുള്ള കഥാരംഗം അവാര്‍ഡ് എഴുത്തുകാരന്‍ എം.ശ്രീഹര്‍ഷന്‍ എഴുതിയ ‘അകാരം’ എന്ന ചെറുകഥാസമാഹാരത്തിന് ലഭിച്ചു.10000 രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്‌കാരം.
എം.ശ്രീഹര്ഷന് കൊയിലാണ്ടി സ്വദേശിയാണ്. ഫെബ്രുവരി 16 ന് ബംഗളൂരില്‍ നടക്കുന്ന സാഹിത്യ സദസ്സില്‍ ഡോ.ജി.പ്രഭ അവാര്‍ഡ് ദാനം നിര്‍വഹിക്കുമെന്ന് കഥാരംഗം സാഹിത്യവേദി പ്രസിഡന്റ് ടി.കെ.രവീന്ദ്രന്‍ അറിയിച്ചു.
കലിംഗഹൃദയത്തിലൂടെ, കാഞ്ചന്‍ജംഗയിലെ സൂര്യോദയം, രാമായണങ്ങളുടെ ലോകം, അക്കിത്തം കാവ്യകര്‍മ്മവും ധര്‍മ്മമാര്‍ഗവും, ആര്‍.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ എന്നീ പുസ്തകങ്ങളുടെ കര്‍ത്താവും കേരള സംസ്ഥാന പാഠപുസ്തക സമിതി അംഗവും മികച്ച അധ്യാപകനുള്ള കെ.ശിവരാമന്‍ പുരസ്‌കാര ജേതാവുമാണ് ശ്രീ ഹര്‍ഷന്‍.
Katharangam Short Story Award to M. Sreeharshan