അരിക്കുളം; അരിക്കുളം കെപിഎം എസ് എം ഹയർസെക്കൻഡറി സ്കൂളിൽ എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾക്കായുള്ള ‘സ്മാർട്ട് സ്റ്റപ്പ്’ ദ്വിദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു. നാടൻപാട്ട് കലാകാരൻ റീജു ആവള ഉദ്ഘാടനം ചെയ്തു.
ഹെഡ് മാസ്റ്റർ അബ്ദുറഹിമാൻ മാസ്റ്റർ, അസീസ് മാസ്റ്റർ, സി എം ഷിജു, സെൻസീറ അഞ്ചു കെ, ഷർജിന കെവി, അഖില, സജാദ്, മാനേജ്മെൻ്റ് കമ്മറ്റി അംഗം ബീരാൻ ഹാജി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ 8ാം ക്ലാസ് വിജയോൽസവം കൺവീനർ ടി സംഗീത സ്വാഗതവും വി.സി ഷാജി നന്ദിയും രേഖപ്പെടുത്തി.
A Vijayotsava Study Camp was organized at KPM SM Higher Secondary School, Arikulam