വടകര ; വടകരയിൽ നടന്ന സിപിഎം കോഴിക്കോട് ജില്ല സമ്മേളനത്തിൽ പുതിയ ജില്ലാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.എം മഹബൂബ് ആണ് പുതിയ ജില്ലാ സെക്രട്ടറി. കൊയിലാണ്ടിയിൽ നിന്നുള്ള മുൻ എം.എൽ.എമാരായ പി. വിശ്വൻ, കെ ദാസൻ, തുടങ്ങിയവരെ ഒഴിവാക്കി. കെ കെ ദിവാകരൻ, പ്രേംകുമാർ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്.
ഡിവൈഎഫ്ഐ ജില്ലാ പ്രസിഡണ്ട് എൽ.ജി. ലിജീഷ് പുതിയ ജില്ലാ കമ്മിറ്റിയിൽ അംഗമാണ്. തിരുവമ്പാടി എം.എൽ.എ ലിന്റോ ജോസഫ്, ഒ.എം.ഭരദ്വാജ് എന്നിവർ കമ്മിറ്റിയിൽ ഉണ്ട്. മുൻ കെ.പി.സി.സി ജനറൽ സെക്രട്ടറിയായിരിക്കെ കോൺഗ്രസിൽ നിന്ന് രാജിവച്ച് സി.പി.എമ്മിലേക്ക് വന്ന കെ.പി. അനിൽകുമാർ പുതിയ ജില്ലാ കമ്മിറ്റിയിലും ഉണ്ട്. പ്രായപരിധി കണക്കിലെടുത്താണ് പി വിശ്വൻ, കെ.ദാസൻ എന്നിവരെ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കിയത്
LG Lijeesh in CPM Kozhikode District Committee