കൊയിലാണ്ടി: 2025 ജനുവരി 30 മുതൽ ഫെബ്രവരി 12 വരെ നീണ്ടു നിൽക്കുന്ന കുഷ്ഠരോഗ നിർണ്ണയ ഭവന സന്ദർശന പരിപാടിക്ക് തുടക്കമായി. അശ്വമേധം 6.0 കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നടന്ന ചടങ്ങിൽ കൺസൽട്ടൻ്റ് മെഡിസിൻ ഡോ. പ്രമോദ് ശ്രീനിവാസ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ബിജോയ് സി.പി അധ്യക്ഷത വഹിച്ചു.
ജൂബിലി സി ഹെഡ് നേഴ്സ്, ലത പറമ്പത്ത് പബ്ലിക് ഹെൽത്ത് നേഴ്സ്, എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ജയ പ്രവീൺ കെ പി. ആർ.ഓ അശ്വമേധം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഹെൽത്ത് ഇൻസ്പെക്ടർ ഷനോദ് ഇ സ്വാഗതവും ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് മിനൂലിയ നന്ദിയും രേഖപ്പെടുത്തി.
Leprosy home visit program "Ashwamedham 6.0" launched