കൂരാച്ചുണ്ട് : യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റി പ്രഖ്യാപിച്ച സ്റ്റാർ ഓഫ് കൂരാച്ചുണ്ട് അവാർഡ് ജേതാക്കൾക്ക് പുരസ്‌കാരം കൈമാറി. കൂരാച്ചുണ്ട് അങ്ങാടിയിൽ നടക്കുന്ന റിപ്പബ്ലിക് ദിന സംഗമത്തിലാണ് പുരസ്‌കാരം കൈമാറിയത്. സാഹിത്യം, സ്പോർട്സ്, കൃഷി, വിദ്യാഭ്യാസം, കല, സേവനം, ടെക്നിക്കൽ തുടങ്ങി വ്യത്യസ്ത മേഖലകളിൽ പോയ വർഷത്തിൽ മികവ് തെളിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പുരസ്‌കാര നിർണയം നടത്തിയത്.
ആലപ്പുഴ ശിശുഭവന്റെ പ്രഥമ ജനസേവ മദർതെരേസ അവാർഡ് ജേതാവ് സുനിൽ ജോസ്, ദേശീയ വനിത ജൂനിയർ ഫുട്‌ബോൾ ടീം അംഗവും, സംസ്ഥാന സ്കൂൾ കായിക മേളയിൽ സീനിയർ വനിത ഫുട്‌ബോൾ ടൂർണമെന്റിലെ മികച്ച താരവുമായ ഷിൽജി ഷാജി, സംസ്ഥാന സ്കൂൾ കായിക മേളയിൽ വ്യക്തിഗത ചാമ്പ്യൻഷിപ് കരസ്ഥമാക്കിയ അൽക്ക ഷിനോജ്, മിൽമ മലബാർ യൂണിയൻ മികച്ച ക്ഷീര കർഷക അവാർഡ് ജേതാവും, തുടർച്ചയായി അഞ്ച് വർഷം ജില്ലയിലെ മികച്ച ക്ഷീര കർഷകയുമായ കീർത്തി റാണി, ദക്ഷിണ കേരള ഹിന്ദി മഹാസഭ പുരസ്‌കാര ജേതാവ് സജി എം നരിക്കുഴി, വ്യത്യസ്ത കണ്ട്പിടുത്തങ്ങളിലൂടെ ശ്രദ്ധേയനായ യുവ ശാസ്ത്രജ്ജൻ ജോബിൻ അഗസ്റ്റിൻ, ഈ വർഷത്തെ സന്തോഷ് ട്രോഫി ഫുട്‌ബോൾ ടൂർണമെന്റിൽ റണ്ണേഴ്സ് കിരീടം നേടിയ കേരള ടീം അംഗവും, 2024 ലെ മികച്ച കേരള സീനിയർ ഫുട്‌ബോൾ താരവുമായ അർജുൻ ബാലകൃഷ്ണൻ എന്നിവർക്കായിരുന്നു പുരസ്‌കാരം ലഭിച്ചിരുന്നത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വൈശാഖ് കണ്ണോറ ചടങ്ങ് ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് കൂരാച്ചുണ്ട് മണ്ഡലം പ്രസിഡന്റ് നിസാം കക്കയം അധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പഞ്ചായത്ത അംഗം കാവിൽ പി മാധവൻ മുഖ്യപ്രഭാഷണം നിർവഹിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഗസ്റ്റിൻ കാരക്കട, കെ.എസ്.യു ജില്ലാ വൈസ്പ്രസിഡന്റ് സഹൽ കോക്കല്ലൂർ, സജി ചെറിയാൻ, ഗീത ചന്ദ്രൻ, കുര്യൻ ചെമ്പനാനി, സന്ദീപ് കളപ്പുരയ്ക്കൽ, ജോസ്ബിൻ കുര്യാക്കോസ്, ജെറിൻ കുര്യാക്കോസ്, ചന്ദ്രൻ നന്തളത്ത്, ശ്വേത ജിൻസ്, അക്ഷത മരുതോട്ട്കുനിയിൽ, എന്നിവർ സംസാരിച്ചു.
Star of Coorachund awarded