തിക്കോടി ഡ്രൈവിംഗ് ബീച്ച് അപകടം തഹസിൽദാർക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്സ്

തിക്കോടി ഡ്രൈവിംഗ് ബീച്ച് അപകടം തഹസിൽദാർക്ക് നിവേദനം നൽകി യൂത്ത് കോൺഗ്രസ്സ്
Jan 29, 2025 12:55 PM | By Theertha PK

 തിക്കോടി ; കഴിഞ്ഞ ദിവസം തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ കൽപ്പറ്റയിൽ നിന്നും വന്ന സഞ്ചാരികളിൽ നാലുപേർ മുങ്ങി മരിച്ച സംഭവത്തിൽ സുരക്ഷ വീഴ്ചയുമായി ബന്ധപ്പെട്ട  ,സംസ്ഥാന യൂത്ത് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി V P ദുൽഖിഫിൽ ,നിയോജകമണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം എന്നിവരുടെ നേതൃത്വത്തിൽ താസിൽദാരുമായ് ചർച്ച നടത്തി. യാതൊരുവിധ സുരക്ഷാ സംവിധാനങ്ങളും ഇല്ലാതെയാണ് തിക്കോടി ഡ്രൈവിംഗ് ബീച്ച് സഞ്ചാരികൾക്ക് വേണ്ടി തുറന്നു കൊടുത്തിരിക്കുന്നത്.

സഞ്ചാരികൾ അപകടത്തിൽ പെടാതിരിക്കാൻ യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇതുവരെ ഒരുക്കിയിട്ടില്ല എന്ന് മാത്രമല്ല അപകടത്തിൽ പെട്ടവരെ രക്ഷിക്കാൻ യാതൊരു സജ്ജീകരണങ്ങളും ഒരുക്കിയിട്ടുമില്ല.അടിയന്തരമായി സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നും സുരക്ഷാപ്രവർത്തനങ്ങളിൽ പരിശീലനം ലഭിച്ചവരെ അടിയന്തരമായി നിയമിക്കണമെന്നും ചർച്ചയിലൂടെ ആവശ്യപ്പെട്ടു.

മാത്രമല്ല തെരുവുവിളക്ക് സംവിധാനങ്ങൾ ഒന്നും തന്നെ അവിടെ ഒരുക്കിയിട്ടില്ല. രാത്രികാലങ്ങളിലും നിരവധി ആളുകൾ തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ എത്തിപ്പെടാറുണ്ട്. തെരുവിളക്ക് സംവിധാനങ്ങൾ ഇല്ലാത്തതിനാൽ വിനോദസഞ്ചാരികൾ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. ആയതിനാൽ അടിയന്തര സൗകര്യങ്ങൾ ഒരുക്കണമെന്നും യൂത്ത് കോൺഗ്രസ്സ് തഹസിൽദാറിനോട് ആവശ്യപ്പെട്ടു.


തിക്കോടി ഡ്രൈവിംഗ് ബീച്ച് സംബന്ധിച്ച നിലവിലെ സ്ഥിതി ചൂണ്ടിക്കാണിച്ച് കലക്ടർക്ക് നൽകിയ റിപ്പോർട്ടിൻ്റെ കോപ്പി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് തഹസിൽദാർ കൈമാറി.സുരക്ഷ സംവിധാനങ്ങൾ ഒരുക്കാതെ ഡ്രൈവിംഗ് ബീച്ച് തുടർന്ന് പ്രവർത്തിക്കുകയാണെങ്കിൽ ഭരണകർത്താക്കൾക്കെതിരെ ശക്തമായ പ്രതിഷേധ സമരവുമായി മുന്നോട്ടുപോകുമെന്നും നിയോജക മണ്ഡലം പ്രസിഡണ്ട് തൻഹീർ കൊല്ലം പറഞ്ഞു. അധികൃതരുടെ കെടുകാര്യസ്ഥതയിൽ ഇനിയൊരു ജീവൻ പൊലിയാൻ പാടില്ല.

നടപടികൾ ഉടൻ കൈക്കൊള്ളണമെന്നും നിയോജകമണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. സുരക്ഷ സംവിധാനങ്ങൾ ഒരുക്കുന്ന കാര്യത്തിൽ യൂത്ത് കോൺഗ്രസിൻ്റെ നിർദ്ദേശങ്ങൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അടിയന്തര പരിഹാരം കാണും എന്നും തഹസിൽദാർ രേഘമൂ ലം ഉറപ്പുനൽകി. ചർച്ചയിൽ റാഷിദ് മുത്താമ്പി, ഷംനാസ് എൻ.പി, അഭിനവ് കണക്കശ്ശേരി, നിഖിൽ പെങ്ങോട്ടുകാവ്, നിഖിൽ കെ.എം എന്നിവർ പങ്കെടുത്തു

Thikodi Driving Beach Accident Petition to Tehsildar Youth Congress

Next TV

Related Stories
ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

Jul 2, 2025 12:23 PM

ആല്‍മരത്തിന്റെ കൊമ്പ് ദേശീയപാതയിലേക്ക് പൊട്ടി വീണു

ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടുകൂടിയാണ് കൊയിലാണ്ടി ഗ്യാലക്‌സി ഫര്‍ണിച്ചര്‍ ഷോപ്പിനു...

Read More >>
വായന ദിനാചരണം സമാപനവും ആദരിക്കലും

Jun 27, 2025 11:56 AM

വായന ദിനാചരണം സമാപനവും ആദരിക്കലും

ദേശീയ അധ്യാപക ജേതാവും സാക്ഷരത സാരഥിയുമായ കെ. ബാലകൃഷ്ണന്‍, കഥാകൃത്ത് ഷാജീവ്...

Read More >>
ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

Jun 20, 2025 03:31 PM

ബസുകള്‍ കൂട്ടിയിടിച്ച് അപകടം; നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് വടകര ദേശീയപാതയില്‍ വീണ്ടും സ്വകര്യ ബസുകള്‍ കൂട്ടിയിടിച്ച്...

Read More >>
കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

May 22, 2025 12:35 PM

കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ കണ്‍വെന്‍ഷന്‍

കേരള പൊലീസ് അസോസിയേഷന്‍ കോഴിക്കോട് റൂറല്‍ ജില്ലാ...

Read More >>
ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

May 3, 2025 11:38 PM

ഇന്ത്യന്‍ റിപ്പോര്‍ട്ടേഴ്‌സ് ആന്റ് മീഡിയ പേഴ്‌സണ്‍സ് യൂണിയന്‍ കോഴിക്കോട് ജില്ലാ സമ്മേളനം

അധികാരത്തോട് സത്യം വിളിച്ചു പറയുന്ന മാധ്യമ പ്രവര്‍ത്തനം കാലത്തിന്റെ ആവശ്യമെന്ന്...

Read More >>
Top Stories










News Roundup






https://koyilandy.truevisionnews.com/ //Truevisionall